എസി ലോ ഫ്‌ളോര്‍ ബസുകളിലും 25% നിരക്ക് ഇളവ് പ്രഖ്യാപിച്ച് കെഎസ്ആര്‍ടിസി

ksrtc,low floor | bignewslive

തിരുവനന്തപുരം: എസി ലോ ഫ്‌ളോര്‍ ബസുകളിലും കെഎസ്ആര്‍ടിസി 25% നിരക്ക് ഇളവ് പ്രഖ്യാപിച്ചു.ചൊവ്വ, ബുധന്‍, വ്യാഴം ദിവസങ്ങളിലാണ് ഇളവ് അനുവദിച്ചിരിക്കുന്നതെന്ന് സിഎംഡി അറിയിച്ചു.

എറണാകുളം- തിരുവനന്തപുരം (കോട്ടയം വഴിയും, ആലപ്പുഴ വഴിയും) , എറണാകുളം- കോഴിക്കോട് ഈ റൂട്ടുകളിലാണ് നിലവില്‍ ലോ ഫ്‌ലോര്‍ എസി ബസുകള്‍ സര്‍വ്വീസ് നടത്തി വരുന്നത്. നിലവില്‍ തിരുവനന്തപും- എറണാകുളം ടിക്കറ്റ് നിരക്ക് 445 രൂപയാണ്. അത് 25 % കുറക്കുമ്പോള്‍ 346 രൂപയാകും, ഡിസംബര്‍ 1 മുതല്‍ ഈ നിരക്ക് നിലലില്‍ വരും. യാത്രാക്കാരെ കൂടുതല്‍ ആകര്‍ഷിക്കുന്നതിന് വേണ്ടി പരീക്ഷണാടിസ്ഥാനത്തിലുള്ള നടപടിയാണിത്.

കെഎസ്ആര്‍ടിസിയുടെ സൂപ്പര്‍ഫാസ്റ്റ് മുതലുള്ള ബസുള്‍ക്ക് നിലവില്‍ 25 % നിരക്ക് ഇളവ് നല്‍കി വരുന്നുണ്ട്. ടിക്കറ്റുകള്‍ www.online.keralartc.com എന്ന വെബ് സൈറ്റിലുടെയും ‘Ente KSRTC’ എന്ന മൊബൈല്‍ ആപ്പിലൂടെയും മുന്‍കൂട്ടി റിസര്‍വ്വ് ചെയ്യാവുന്നതാണ്.

Exit mobile version