സുല്‍ത്താന്‍ ബത്തേരിയില്‍ മുക്കാല്‍ കോടിയുടെ നിരോധിത പാന്‍ മസാല പിടികൂടി; രണ്ട് പേര്‍ പിടിയില്‍

wayanad | big news live

സുല്‍ത്താന്‍ ബത്തേരി: വയനാട് സുല്‍ത്താന്‍ ബത്തേരിയില്‍ മുക്കാല്‍ കോടിയുടെ നിരോധിത പാന്‍ മസാല പിടികൂടി. എക്സൈസ് ഇന്റലിജന്‍സിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് കഴിഞ്ഞ ദിവസം രാത്രിയില്‍ നടത്തിയ വാഹന പരിശോധനക്കിടെയാണ് അനധികൃതമായി കടത്തിയ പാന്‍ മസാല പിടികൂടിയത്. സംഭവത്തില്‍ രണ്ട് പേര്‍ പിടിയിലായി.

എക്സൈസ് ഇന്റലിജന്‍സും ബത്തേരി ഇന്റലിജന്‍സ് റേഞ്ചും ചേര്‍ന്നാണ് വാഹന പരിശോധന നടത്തിയത്. മൈസൂരില്‍ നിന്ന് കേരളത്തിലേക്ക് ഗുഡ്സ് വാഹനത്തില്‍ കടത്താന്‍ ശ്രമിച്ച പാന്‍ മസാലയാണ് പിടികൂടിയത്.

വാഹനത്തിന്റെ ഡ്രൈവര്‍ മണ്ണാര്‍കാട് സ്വദേശി അജ്മല്‍, ബത്തേര സ്വദേശി റഷീദ് എന്നിവരാണ് പിടിയിലായത്. ഇരുവരെയും തുടര്‍ നടപടികള്‍ക്കായി എക്സൈസ് ആസ്ഥാനത്തേക്ക് മാറ്റി.

Exit mobile version