മുഖം മിനുക്കാം, മുടി മുറിക്കാം; ജയിലില്‍ ബ്യൂട്ടിപാര്‍ലര്‍ ഒരുങ്ങി, ജോലിക്കാരായി തടവുകാര്‍

വിയ്യൂര്‍: ഇനി ജയിയിലും ബ്യൂട്ടി പാര്‍ലര്‍. മുടി മുറിക്കുന്നതിനും, മുഖം മിനുക്കുന്നതിനും ജനങ്ങള്‍ക്ക് ഇനി മുതല്‍ ജയിലിലെ സേവനം ഉപയോഗപ്പെടുത്താം. ബ്യൂട്ടിഷ്യന്‍ കോഴ്‌സില്‍ പരിശീലനം പൂര്‍ത്തിയാക്കുന്ന അന്തേവാസികളെയാണ് ഇവിടെ ബ്യൂട്ടീഷന്മാര്‍.

ജയില്‍ വളപ്പില്‍ പെട്രോള്‍ പമ്പിനു സമീപമുള്ള കോമ്പൗണ്ടിലാണ് ജയില്‍ വകുപ്പിന്റെ ഫ്രീഡം ലുക്‌സ് ബ്യൂട്ടി പാര്‍ലര്‍ പ്രവര്‍ത്തനമാരംഭിച്ചിരിക്കുന്നത്. ബ്യൂട്ടിഷ്യന്‍ കോഴ്‌സില്‍ പരിശീലനം പൂര്‍ത്തിയാക്കുന്ന അന്തേവാസികളെയാണ് ഇവിടെ രണ്ട് ഷിഫ്റ്റുകളില്‍ ജോലിക്കായി നിയോഗിക്കുക.

പുരുഷന്മാര്‍ക്കും, കുട്ടികള്‍ക്കുമാണ് പാര്‍ലറില്‍ സേവനമുണ്ടായിരിക്കുക . ദിവസവും രാവിലെ 7.30 മുതല്‍ രാത്രി ഒന്‍പത് വരെയാണ് പ്രവര്‍ത്തന സമയം. പുതിയ ബ്യൂട്ടീപാര്‍ലറിന്റെ ഉദ്ഘാടനം ജയില്‍ ഡിജിപി ഋഷിരാജ് സിങ് ഓണ്‍ലൈന്‍ വഴി നിര്‍വഹിച്ചു.

മധ്യമേഖല ഡിഐജി സാം തങ്കയ്യന്‍, സെന്‍ട്രല്‍ ജയില്‍ സൂപ്രണ്ട് എ.ജി.സുരേഷ്, ജോയിന്റ് സൂപ്രണ്ടുമാരായ പി.സുധീര്‍, പി.ജെ.സലിം, വെല്‍ഫെയര്‍ ഓഫിസര്‍ ഒ.ജെ.തോമസ് എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു

Exit mobile version