മോഡി സര്‍ക്കാരിന്റെ മുത്തലാഖ് നിരോധനം ആകര്‍ഷിച്ചു; ബിജെപിയുടെ വളര്‍ച്ചക്കായി പ്രവര്‍ത്തിക്കുമെന്ന് മലപ്പുറത്തെ സ്ഥാനാര്‍ത്ഥി സുല്‍ഫത്

മലപ്പുറം: മലപ്പുറത്തെ വണ്ടൂര്‍ ഗ്രാമപഞ്ചായത്തിലെ ആറാം വാര്‍ഡില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിക്കുകയാണ് സുല്‍ഫത്ത്. മുത്തലാഖ് നിരോധനം, സ്ത്രീകളുടെ വിവാഹപ്രായം കൂട്ടിയതൊക്കെയാണ് സുല്‍ഫത്തിനെ ബിജെപിയിലേക്ക് ആകര്‍ഷിച്ചത്.

ബിജെപി അനുഭാവം ഇല്ലാത്ത ഒരു മുസ്ലിം കുടുംബത്തില്‍ നിന്നാണ് സുല്‍ഫത്ത് ബിജെപിയിലേക്ക് വരികയും സ്ഥാനാര്‍ത്ഥി ആവുകയും ചെയ്തത്. മോഡി ഒരു മികച്ച നേതാവാണെന്നും മുത്തലാഖ് നിരോധനം, സ്ത്രീകളുടെ വിവാഹപ്രായം കൂട്ടിയതൊക്കെ തന്നെ ഒരുപാട് ആകര്‍ഷിച്ചിട്ടുണ്ടെന്നും സുല്‍ഫത്ത് പറയുന്നു.

അതെ സമയം തന്നെ മത്സരത്തില്‍ നിന്നും പിന്തിരിപ്പിക്കാന്‍ വിവിധ രാഷ്ട്രീയ പാര്‍ട്ടികളിലെ പ്രാദേശിക നേതാക്കള്‍ ശ്രമിച്ചെന്നും സുല്‍ഫത്ത് പറയുന്നു. എന്നാല്‍ തന്റെ തീരുമാനത്തില്‍ മാറ്റമില്ലെന്നും ബിജെപിയുടെ വളര്‍ച്ചക്കായി താന്‍ പ്രവര്‍ത്തിക്കുമെന്നും സുല്‍ഫത്ത് വ്യക്തമാക്കി.

Exit mobile version