പാലാരിവട്ടം അഴിമതി; മുന്‍മന്ത്രി ഇബ്രാഹിംകുഞ്ഞിനെതിരെ നിര്‍ണായക നീക്കവുമായി വിജിലന്‍സ്, അന്വേഷണ സംഘം വീട്ടിലെത്തി

കൊച്ചി: പാലാരിവട്ടം പാലം അഴിമതി കേസില്‍ മുന്‍ പൊതുമരാമത്ത് മന്ത്രി വികെ
ഇബ്രാഹിംകുഞ്ഞിനെതിരെ നിര്‍ണായക നീക്കവുമായി വിജിലന്‍സ്. അന്വേഷണ സംഘം കൊച്ചി ആലുവയിലെ ഇബ്രാഹിംകുഞ്ഞിന്റെ വീട്ടിലെത്തി. ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പത്തംഗ സംഘമാണ് വീട്ടിലെത്തിയിരിക്കുന്നത്.

അതേസമയം അദ്ദേഹം വീട്ടില്‍ ഇല്ലെന്നാണ് ബന്ധുക്കള്‍ അറിയിച്ചത്. അദ്ദേഹം ആശുപത്രിയില്‍ ചികിത്സയിലാണെന്ന വിവരമാണ് ബന്ധുക്കള്‍ ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയിരിക്കുന്നത്. എന്നാല്‍ ഇത് മുഖവിലയ്ക്ക് എടുക്കാതെ ഇബ്രാഹിംകുഞ്ഞിന്റെ വീട്ടില്‍ കയറി വിജിലന്‍സ് സംഘം പരിശോധിക്കുകയാണ്.

ഇബ്രാഹിം കുഞ്ഞിനെ മുമ്പ് പലതവണ വിജിലന്‍സ് ചോദ്യം ചെയ്തിരുന്നു. നോട്ടീസ് നല്‍കി വിളിച്ചു വരുത്തുന്നതിനു പകരം ഉദ്യോഗസ്ഥര്‍ വീട്ടിലെത്തിയത് ഇബ്രാഹിംകുഞ്ഞിനെ അറസ്റ്റ് ചെയ്യാനാണെന്ന അഭ്യൂഹവും പരക്കുന്നുണ്ട്. ഇഡിയും വിജിലന്‍സുമാണ് കേസ് അന്വേഷിക്കുന്നത്. നേരത്തെ ഇഡി ഇബ്രാഹിംകുഞ്ഞിനെ ചോദ്യം ചെയ്തിരുന്നു.

Exit mobile version