വാളയാറില്‍ തക്കാളി ലോറിയില്‍ രേഖകളില്ലാതെ കടത്തിയ സ്ഫോടക വസ്തുക്കള്‍ പിടികൂടി; പിടികൂടിയത് 7000 ജലാറ്റിന്‍ സ്റ്റിക്കുകളും 7500 ഡിറ്റണേറ്ററുകളും, രണ്ടുപേര്‍ കസ്റ്റഡിയില്‍

പാലക്കാട്: വാളയാറില്‍ തക്കാളി ലോറിയില്‍ രേഖകളില്ലാതെ കടത്തിയ സ്ഫോടക വസ്തുക്കള്‍ പിടികൂടി.ഈറോഡില്‍നിന്ന് അങ്കമാലിയിലേക്ക് പോവുകയായിരുന്ന മിനിലോറിയില്‍നിന്നാണ് സ്ഫോടക വസ്തുക്കള്‍ പിടികൂടിയത്.

ലോറിയില്‍ നിന്ന് 7000 ജലാറ്റിന്‍ സ്റ്റിക്കുകളും 7500 ഡിറ്റണേറ്ററുകളുമാണ് പോലീസ് പിടികൂടിയത്. ലോറിയിലുണ്ടായിരുന്ന തമിഴ്നാട് സ്വദേശികളായ രണ്ടുപേരെ പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.

Exit mobile version