അന്ന് മാസ്‌ക് വെച്ച് നടന്നപ്പോള്‍ മാറാരോഗമെന്ന് പറഞ്ഞ് പലരും കളിയാക്കി, ഇന്ന് കൊറോണ കാരണം മനസിന് സന്തോഷം തോന്നിയ ഏക വ്യക്തിയും ഞാനാവും, കളിയാക്കിയവര്‍ക്കുള്‍പ്പെടെ ഇന്ന് മാസ്‌ക് വെച്ചില്ലങ്കില്‍ ഫൈന്‍ അടക്കേണ്ട അവസ്ഥ; കുറിപ്പ്

സോഷ്യല്‍മീഡിയ ഇപ്പോള്‍ ആഘോഷമാക്കി മാറ്റിയിരിക്കുകയാണ് ‘ട്രാന്‍സ്ഫോര്‍മേഷന്‍ ചാലഞ്ച്’ . സുന്ദരന്‍മാരും സുന്ദരിമാരുമായുള്ള പരകായപ്രവേശങ്ങള്‍ ഹാഷ്ടാഗായി സോഷ്യല്‍ മീഡിയ വാളുകളില്‍ നിറഞ്ഞു നില്‍ക്കുന്നത് കാണാം. ഫാറ്റ് ബോഡിയില്‍ നിന്നും ഫിറ്റ് ബോഡിയിലേക്കുള്ള മാറ്റങ്ങളാണ് പലരും ഇതില്‍ പങ്കുവെക്കുന്നത്.

എന്നാല്‍ ഉണ്ണികൃഷ്ണനെ സംബന്ധിച്ചടത്തോളം ഈ ചലഞ്ച് അതിജീവനത്തിന്റേതായിരുന്നു. മരിച്ചു പോകും എന്ന ആളുകളുടെ വിധിയെഴുത്തില്‍ നിന്നും മഹാരോഗി എന്ന അവഗണനയില്‍ നിന്നും ഒറ്റപ്പടുത്തലുകളില്‍ നിന്നും ഇപ്പുറത്തെ ഫോട്ടോയിലേതുപോലെ പോലെ മനസ് തുറന്ന് ചിരിക്കാനുള്ള അവസ്ഥയിലേക്കുള്ള മാറ്റം ആണ് എന്റെ ജീവിതത്തിലെ ഏറ്റവും വലിയ ട്രാന്‍സ്‌ഫോര്‍മേഷന്‍ എന്ന് ഉണ്ണികൃഷ്ണന്‍ ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു.

കുറിപ്പ് വായിക്കാം;

മരിച്ചു പോകും എന്ന ആളുകളുടെ വിധിയെഴുത്തില്‍ നിന്നും മഹാരോഗി എന്ന അവഗണനയില്‍ നിന്നും ഒറ്റപ്പടുത്തലുകളില്‍ നിന്നും ഇപ്പുറത്തെ ഫോട്ടോയിലേതുപോലെ പോലെ മനസ് തുറന്ന് ചിരിക്കാനുള്ള അവസ്ഥയിലേക്കുള്ള മാറ്റം ആണ് എന്റെ ജീവിതത്തിലെ ഏറ്റവും വലിയ

(ഇന്ന് എല്ലാവരും കൊറോണ ഭീതിയില്‍ കഴിയുമ്പോളും കൊറോണ കാരണം മനസിന് സന്തോഷം തോന്നിയ ഏക വ്യക്തിയും ഞാന്‍ ആയിരിക്കും കാരണം ഞാന്‍ മാസ്‌ക് വെച്ച് നടക്കുമ്പോള്‍ പലരും പറഞ്ഞ് കണ്ടില്ലേ ആ ചെറുക്കന്‍ മാസ്‌കും വെച്ച് നടക്കുന്നത് മാറാരോഗം ആണ് എന്നാണ് ഇന്ന് ഇപ്പൊ ഈ പറഞ്ഞവര്‍ക്ക് ഉള്‍പ്പടെ മാസ്‌ക് വെച്ചില്ലങ്കില്‍ ഫൈന്‍ അടക്കേണ്ട അവസ്ഥ വന്നില്ലേ…

ദൈവം വലിയവനാ

Exit mobile version