നെല്‍പാടങ്ങളെ നശിപ്പിച്ച് അപൂവ്വരോഗം; വയനാട്ടില്‍ നെല്‍ കര്‍ഷകര്‍ ആശങ്കയില്‍

പ്രളയശേഷമാണ് മുഞ്ഞ രോഗം ബാധിച്ചത്. പാട്ടത്തിന് കൃഷി നടത്തിയ കര്‍ഷകര്‍ ഇതോടെ ആത്മഹത്യയുടെ വക്കിലായി

കല്‍പ്പറ്റ; വയനാട് നെല്‍ കര്‍ഷകര്‍ ആശങ്കയില്‍. കോട്ടത്തറയില്‍ അപൂര്‍വ്വ രോഗം ബാധിച്ച് നെല്‍പാടങ്ങള്‍ പൂര്‍ണമായും നശിച്ചു. പ്രളയശേഷമാണ് മുഞ്ഞ രോഗം ബാധിച്ചത്. പാട്ടത്തിന് കൃഷി നടത്തിയ കര്‍ഷകര്‍ ഇതോടെ ആത്മഹത്യയുടെ വക്കിലായി. പ്രളയത്തിന് ശേഷം നാമാവശേഷമായ നെല്‍കൃഷി പുനരുജ്ജീവനത്തിന്റെ പാതയിലായിരുന്നു.

ഇതിനിടെയാണ് വില്ലനായി മുഞ്ഞ രോഗം ബാധിച്ചത.് വയനാട്ടില്‍ ഏറ്റവും കൂടുതല്‍ നെല്‍കര്‍ഷകരുളളത് കോട്ടത്തറ പഞ്ചായത്തിലാണ.് യുവാക്കള്‍ വരെ ഇവിടെ നെല്‍കൃഷി ചെയ്യുന്നുണ്ട്. കോട്ടത്തറ വെന്നിയോട്ടെ ആയിരക്കണക്കിന് ഏക്കര്‍ പാടത്തെയാണ് അപൂര്‍വ്വ രോഗം ബാധിച്ചത്.

Exit mobile version