കരിപ്പൂരില്‍ വീണ്ടും സ്വര്‍ണ്ണവേട്ട; എയര്‍ ഇന്ത്യ എക്‌സ്പ്രസ് ക്യാബിന്‍ ക്രൂ ഉള്‍പ്പെടെ ഏഴ് പേര്‍ പിടിയില്‍

calicut airport | big news live

കരിപ്പൂര്‍: കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണ്ണവേട്ട. കുഴമ്പ് രൂപത്തില്‍ കടത്താന്‍ ശ്രമിച്ച 10 കിലോ സ്വര്‍ണ്ണമാണ് ഡിആര്‍ഐ പിടികൂടിയത്. സംഭവത്തില്‍ എയര്‍ ഇന്ത്യ എക്‌സ്പ്രസ് ക്യാബിന്‍ ക്രൂ ഉള്‍പ്പെടെ ഏഴ് പേര്‍ പിടിയിലായി.

കഴിഞ്ഞ ദിവസം വൈകുന്നേരം ദുബായിയില്‍ നിന്നെത്തിയ വിമാനത്തിലെ യാത്രക്കാരില്‍ നിന്നാണ് സ്വര്‍ണ്ണം പിടികൂടിയത്. അന്‍സാര്‍ എന്ന ക്യാബിന്‍ ക്രൂ അംഗവും ആറ് യാത്രക്കാരുമാണ് പിടിയിലായത്. അന്‍സാറിന്റെ അരയില്‍ കെട്ടിവെച്ച നിലയിലായിരുന്നു സ്വര്‍ണ്ണം. യാത്രക്കാരുടെയും ശരീരത്തിലാണ് സ്വര്‍ണ്ണം ഒളിപ്പിച്ചത്.

പിടിച്ചെടുത്ത സ്വര്‍ണ്ണത്തിന് നാല് കോടിയോളം രൂപ വിലവരുമെന്നാണ് റിപ്പോര്‍ട്ട്. രഹസ്യ വിവരം നേരത്തെ ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ കോഴിക്കോട്, കൊച്ചി എന്നിവിടങ്ങളില്‍ നിന്നെത്തിയ ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സ് ആണ് സ്വര്‍ണ്ണം പിടികൂടിയത്.

Exit mobile version