നീറ്റ്-യുജി അടിസ്ഥാനത്തിൽ സംസ്ഥാനത്തെ മെഡിക്കൽ റാങ്ക് ലിസ്റ്റ്; എസ് ആയിഷയ്ക്ക് ഒന്നാംറാങ്ക്

തിരുവനന്തപുരം: മെഡിക്കൽ അനുബന്ധ കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിനുള്ള നീറ്റ്-യുജി പരീക്ഷ അടിസ്ഥാനപ്പെടുത്തിയുള്ള സംസ്ഥാന റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചു. മെഡിക്കലിൽ കോഴിക്കാട് കൊല്ലം ഷാജി ഹൗസിൽ എസ്. ആയിഷക്കാണ് ഒന്നാം റാങ്ക്. പാലക്കാട് കൈരാടി അടിപ്പെരണ്ട കെഎകെ മൻസിലിൽ എ ലുലു രണ്ടാം റാങ്ക് നേടി. കോഴിക്കോട് വെള്ളിമാട്കുന്ന് സനിമിസ്‌ന ഹൗസിൽ സനീഷ് അഹമ്മദിനാണ് മൂന്നാം റാങ്ക്.ആയുർവേദ കോഴ്‌സ് പ്രവേശനത്തിനുള്ള റാങ്ക് പട്ടികയും പ്രസിദ്ധീകരിച്ചിട്ടുണ്ട്.

മെഡിക്കൽ റാങ്ക് പട്ടികയിലെ മറ്റ് റാങ്കുകാർ: നാലാം റാങ്ക്-ഫിലിമോൻ കുര്യാക്കോസ്, കട്ടോട് പത്തനംതിട്ട, അഞ്ച്-മോഹന പ്രഭ രവിചന്ദ്രൻ നാമക്കൽ, തമിഴ്‌നാട്, ആറ്-എസ് അദ്വൈത് കൃഷ്ണ, വടക്കാഞ്ചേരി, തൃശ്ശൂർ, ഏഴ്-തെരേസ സോണി കാക്കനാട് വെസ്റ്റ്, എറണാകുളം, എട്ട്-കെഎസ് ഫർഹീൻ, ഫോർട്ട് കൊച്ചി, എറണാകുളം, ഒമ്പത്-ജോസഫ് വർഗീസ്, അമലപുരം, എറണാകുളം, പത്ത്-ഷമീൽ കല്ലടി, മണ്ണാർക്കാട്, പാലക്കാട്.

എസ്‌സി വിഭാഗത്തിൽ തൃശ്ശൂർ അയ്യന്തോൾ അശോക് നഗർ വടക്കേപ്പുര ഹൗസിൽ വിഎസ് ധനഞ്ജയൻ ഒന്നും കൊല്ലം കൈതക്കോട് നീലാംബരി വീട്ടിൽ ആദിത്യ ദിനേഷ് കൃഷ്ണൻ രണ്ടും റാങ്കുകൾ നേടി. എസ്ടി വിഭാഗത്തിൽ കോഴിക്കോട് കാരന്തൂർ ബ്ലൂമൂൺ വില്ല കെകെ കോട്ടേജിൽ അഞ്ജു എലിസ പോൾ ഒന്നും വയനാട് കുപ്പാടി കിടങ്ങിൽ ഹൗസിൽ കെആർ ആർദ്ര ലക്ഷ്മി രണ്ടും റാങ്ക് നേടി.

വിദ്യാർഥികൾക്ക് www.cee.kerala.gov.in എന്ന വെബ്‌സൈറ്റിൽ KEAM 2020 Candidate Portal എന്ന ലിങ്കിലൂടെ അപേക്ഷ നമ്പറും പാസ്‌വേഡും നൽകി ഹോം പേജിൽ പ്രവേശിച്ച് ‘Result’ എന്ന മെനു ക്ലിക്ക് ചെയ്ത് റാങ്ക് പരിശോധിക്കാം. 48541 പേരാണ് റാങ്ക് പട്ടികയിൽ ഇടംപിടിച്ചത്.

Exit mobile version