ഒറ്റ ക്ലിക്കില്‍ വീട്ടില്‍ എത്തും, 200 രൂപയ്ക്ക് മുകളില്‍ ഡെലിവറി ചാര്‍ജ് ഇല്ല, ആയിരത്തിലേറെ ഉത്പന്നങ്ങളുമായി കുടുംബശ്രീ ഉത്സവ് വിപണന മേള

തിരുവനന്തപുരം: ഒറ്റ ക്ലിക്കില്‍ കുടുംബശ്രീ ഉത്പന്നങ്ങള്‍ വീട്ടിലെത്തും. മികച്ച ഓഫറുകളുമായി കുടുംബശ്രീ ഉത്സവ് വിപണന മേള ആരംഭിച്ചു. ഓണ്‍ലൈന്‍ വഴിയാണ് വില്‍പ്പന. 1000 രൂപക്കും 3000 രൂപക്കും മേലെ സാധനങ്ങള്‍ വാങ്ങുന്നവര്‍ക്ക് സ്‌പെഷ്യല്‍ ഓഫറുകളും നല്കും.

www.kudumbashreebazaar.com വെബ്‌സൈറ്റില്‍ ആണ് ഓഫറുകളുമായി കുടുംബശ്രീ എത്തുന്നത്. 350 കുടുംബശ്രീ സംരംഭകരുടെ 1020 ഉത്പന്നങ്ങള്‍ പോര്‍ട്ടലിലൂടെ ലഭിക്കും. നാടന്‍ അച്ചാറുകള്‍, ചിപ്‌സ്, കരകൗശല വസ്തുക്കള്‍, സോപ്പ് ഉത്പന്നങ്ങള്‍, കുട, ബാഗ്, കറി പൊടികള്‍ തുടങ്ങിയവ വലിയ ഡിസ്‌കൗണ്ടുകളില്‍ ലഭ്യമാണ്.

200 രൂപയ്ക്ക് മുകളില്‍ കുടുംബശ്രീ ഉത്പന്നങ്ങള്‍ വാങ്ങുന്നവര്‍ക്ക് ഇന്ത്യയില്‍ എവിടെയും ഡെലിവറി ചാര്‍ജ് ഇല്ലാതെ എത്തിച്ചു നല്കും. സംരംഭകര്‍ നല്കുന്ന ഡിസ്‌കൗണ്ടുകള്‍ക്ക് പുറമെ 20% അധിക ഡിസ്‌കൗണ്ടുകളും ഓഫറുകളും ലഭിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി.

1000 രൂപക്കും 3000 രൂപക്കും മേലെ വാങ്ങുന്നവര്‍ക്ക് സ്‌പെഷ്യല്‍ ഓഫറുകളും നല്കും. കുടുംബശ്രീ ഉത്സവ് വിപണന മേള നവംബര്‍ 19ന് അവസാനിക്കും.

Exit mobile version