കോൺഗ്രസിന്റെ ശക്തി കുറഞ്ഞിട്ടുണ്ട്; സ്വയം വിമർശനവുമായി ഉമ്മൻചാണ്ടി

Omman Chandi | Kerala News

കോട്ടയം: കോൺഗ്രസിന്റെ ശക്തി കുറഞ്ഞിട്ടുണ്ടെന്ന പരസ്യപ്രതികരണവുമായി മുതിർന്ന കോൺഗ്രസ് നേതാവ് ഉമ്മൻചാണ്ടി. സിപിഎം കോൺഗ്രസ് കൂട്ടുകെട്ട് ഇന്ത്യൻ രാഷ്ട്രീയത്തിൽ അനിവാര്യമാണെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു. ബിജെപിയെ എതിർക്കുക എന്നതാണ് പ്രധാനം. കോൺഗ്രസിന്റെ ശക്തി കുറഞ്ഞിട്ടുണ്ട് എന്നത് യാഥാർത്ഥ്യമാണ്. പക്ഷേ കോൺഗ്രസിനെ ആരും എഴുതിത്തള്ളേണ്ട എന്നും അദ്ദേഹം പറഞ്ഞു.

ബിജെപിക്കെതിരെ മതേതരത്വ ശക്തികൾ ഒന്നിക്കണം.സിപിഎം സ്ഥാനാർത്ഥികളെ നിർത്തിയത് കൊണ്ട് മാത്രം എട്ടോളം സീറ്റുകളിൽ ബിഹാറിൽ ബിജെപി വിരുദ്ധ മുന്നണി തോറ്റെന്നും ഉമ്മൻചാണ്ടി ചൂണ്ടിക്കാണിച്ചു. കാൺഗ്രസുമായുള്ള കൂട്ടുകെട്ടിനെ കേരളത്തിലെ സിപിഎം മാത്രമാണ് എതിർത്തതതെന്നും അതാണ് കഴിഞ്ഞ ബിഹാർ തെരഞ്ഞെടുപ്പിൽ കണ്ടതെന്നും അദ്ദേഹം പറഞ്ഞു.

ബലാത്സംഗം ചെയ്യപ്പെട്ട ആത്മാഭിമാനമുള്ള സ്ത്രീകൾ മരിക്കുമെന്ന മുല്ലപ്പള്ളി രാമചന്ദ്രന്റെ പ്രസ്താവന തന്റെ ശ്രദ്ധയിൽ പെട്ടില്ലെന്നും, സോളാർ കേസ് എൽഡിഎഫ് സർക്കാർ അന്വേഷിക്കാത്തത് ശരി തങ്ങളുടെ ഭാഗത്താണ് എന്ന ബോധ്യമുള്ളതിനാലാണെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു.

Exit mobile version