പൊതുമരാമത്ത് മുൻസെക്രട്ടറി ടി ഒ സൂരജിന്റെ മകൾക്ക് എതിരെ ഭൂമി തട്ടിപ്പ് കേസ്

മലപ്പുറം: പാലാരിവട്ടം പാലത്തിന്റെ നിർമ്മാണത്തിൽ ഉൾപ്പടെ ആരോപണ വിധേയനായ പൊതുമരാമത്ത് മുൻ സെക്രട്ടറി ടിഒ സൂരജിന് കുരുക്കായി അടുത്ത ആരോപണം. സൂരജിന്റെ മകൾക്ക് എതിരെ ഭൂമി തട്ടിപ്പ് കേസിൽ പരാതി.

പൊതു മരാമത്ത് മുൻ സെക്രട്ടറി ടി ഒ സൂരജിന്റെ മകൾ റിസാനയ്ക്ക് എതിരെയാണ് ഭൂമി തട്ടിപ്പിന് കേസെടുത്തിരിക്കുന്നത്. ഡോ. എസ് റിസാന ഉൾപ്പെടെ നാല് പേരാണ് കേസിലെ പ്രതികൾ. കേസെടുത്തിരിക്കുന്നത് മാറാട് പോലീസാണ്.

റിസാനയുടെ പേരിൽ ബേപ്പൂരിലുള്ള 60 സെന്റ് സ്ഥലം വിൽക്കാമെന്ന കരാറുണ്ടാക്കി 61 ലക്ഷം രൂപ കൈപ്പറ്റിയ ശേഷം 25 സെന്റ് സ്ഥലം മാത്രം നൽകി വഞ്ചിച്ചെന്നാണ് കേസ്. ബേപ്പൂർ പുഞ്ചപ്പാടം സ്വദേശി സുരേന്ദ്രനാണ് പരാതിക്കാരൻ.

Exit mobile version