സംസ്ഥാനത്ത് കൊവിഡ് വർധിപ്പിച്ചതിൽ രാഷ്ട്രീയ പാർട്ടികളുടെ സമരത്തിനും പങ്ക്; മുന്നൊരുക്കം കാരണമാണ് നേരിടാനാകുന്നത്: ആരോഗ്യമന്ത്രി കെകെ ശൈലജ

KK Shailaja | Kerala News

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് കേസുകൾ വർധിക്കാനിടയാക്കിയത് അപ്രതീക്ഷിതമായി ലോക്ക്ഡൗൺ പിൻവലിച്ചതും നിർദേശങ്ങൾ പാലിക്കാത്ത 20 ശതമാനം ആളുകൾ കാരണമാണെന്നും ആരോഗ്യ മന്ത്രി കെകെ ശൈലജ ടീച്ചർ. മുന്നൊരുക്കങ്ങൾ കാരണം കൊവിഡിനെ ഫലപ്രദമായി നേരിടാനായെന്നും മരണ നിരക്ക് വളരെ കുറയ്ക്കാനായെന്നും മന്ത്രി പറഞ്ഞു.

കൊവിഡ് പൊട്ടിപ്പുറപ്പെട്ട കാലത്ത് തന്നെ, ഇതരസംസ്ഥാനങ്ങളിൽ നിന്നും വിദേശത്ത് നിന്നും കൂടുതൽ ആളുകൾ കേരളത്തിലേക്ക് വരാനുള്ളതെന്ന് മുൻകൂട്ടി കണ്ട് വലിയ മുന്നൊരുക്കങ്ങളാണ് തുടക്കം മുതൽ നടത്തിയത്. അതിന്റെ ഫലം കണ്ടെന്നും മന്ത്രി പറഞ്ഞു.

പ്രതീക്ഷിച്ചതിനപ്പുറത്തേക്ക് ലോക്ക്ഡൗൺ പിൻവലിച്ചപ്പോൾ ആളുകൾ കൂടിച്ചേരുന്ന സ്ഥിതിയുണ്ടായി. 80 ശതമാനം ആളുകൾ നിർദേശങ്ങൾ പാലിച്ചു. രാഷ്ട്രീയ പാർട്ടികളുടെ സമരങ്ങളടക്കം ആൾക്കൂട്ടമുണ്ടാകുന്ന പരിപാടികൾ നടന്നു. സമരങ്ങളിൽ മുദ്രാവാക്യം വിളിക്കുമ്പോൾ ഉമനീർ തെറിക്കും. ഇത് കൊവിഡ് വ്യാപനത്തിന് കാരണമാണ്. പോസീറ്റീവ് കേസുകൾ വർധിക്കുമ്പോൾ മരണ നിരക്ക് കൂടേണ്ടതാണ്. എന്നാൽ എല്ലാവരും ഒരുമിച്ച് ചേർന്ന് നടത്തിയ കഠിനപ്രയത്‌നം മരണനിരക്ക് കുറയ്ക്കാൻ നമുക്ക് സാധിച്ചെന്നും മന്ത്രി പറഞ്ഞു.

Exit mobile version