കാലിക്കറ്റ് യൂണിവേഴ്‌സിറ്റി പരീക്ഷ എഴുതിയ വിദ്യാര്‍ത്ഥിക്ക് കൊവിഡ്; 30ഓളം വിദ്യാര്‍ത്ഥികള്‍ ക്വാറന്റൈനില്‍

കോഴിക്കോട്: കാലിക്കറ്റ് യൂണിവേഴ്‌സിറ്റി പരീക്ഷ എഴുതിയ വിദ്യാര്‍ത്ഥിക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. കോഴിക്കോട് കല്ലായി എഡബ്യൂഎച്ച്എസ് സ്‌പെഷ്യല്‍ കോളേജില്‍ വ്യാഴാഴ്ച പരീക്ഷ എഴുതിയ വിദ്യാര്‍ത്ഥിക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്.

ഇതിന്റെ അടിസ്ഥാനത്തില്‍ 30ഓളം വിദ്യാര്‍ത്ഥികളെ ക്വാറന്റൈനീലാക്കി. ഇവരുടെ ഇനിയുള്ള പരീക്ഷ മുടങ്ങും. പരീക്ഷകള്‍ അനന്തമായി നീണ്ടുപോകുന്നുവെന്ന കാരണത്താല്‍ കഴിഞ്ഞ 22 നാണ് യൂണിവേഴ്‌സിറ്റി സെക്കന്റ് സെമസ്റ്റര്‍ പരീക്ഷകള്‍ നടത്തിയത്.

പരീക്ഷക്കെതിരെ നിരവധി വിദ്യാര്‍ത്ഥികള്‍ രംഗത്ത് വന്നിരുന്നു. 20,000 ത്തില്‍ പരം വിദ്യാര്‍ത്ഥികള്‍ ഗവര്‍ണര്‍ക്കും ഉന്നത വിദ്യഭ്യാസ വകുപ്പ് മന്ത്രിക്കും വിസിക്കും പരാതി നല്‍കുകയും ചെയ്തു. ഇതിനെയെല്ലാം മറികടന്നുകൊണ്ടാണ് പരീക്ഷ നടത്തിയത്. സംഭവത്തില്‍ വ്യാപക വിമര്‍ശനവും ഉയരുന്നുണ്ട്.

Exit mobile version