സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ കൈക്കൂലി വാങ്ങി:കാലിക്കറ്റ് സര്‍വകലാശാല ജീവനക്കാരന് സസ്‌പെന്‍ഷന്‍

കോഴിക്കോട്: കൈക്കൂലി വാങ്ങിയെന്ന പരാതിയില്‍ കാലിക്കറ്റ് യൂണിവേഴ്സിറ്റിയിലെ ജീവനക്കാരനെ സസ്പെന്റ് ചെയ്തു. പരീക്ഷ ഭവന്‍ അസിസ്റ്റന്റ് എം.കെ. മന്‍സൂറിനെയാണ് സസ്പെന്റ് ചെയ്തത്.

ബിരുദ സര്‍ട്ടിഫിക്കറ്റിലെ പിഴവ് തിരുത്തി പുതിയ സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ കൈക്കൂലി വാങ്ങിയെന്ന മലപ്പുറം സ്വദേശിനിയുടെ പരാതിയിലാണ് ജീവനക്കാരനെതിതെ നടപടി.

സര്‍ട്ടിഫിക്കറ്റിലെ പിഴവ് തിരുത്താന്‍ 5,000 രൂപ വേണമെന്ന് ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് വിദ്യാര്‍ത്ഥിനി ജീവനക്കാരന്റെ അക്കൗണ്ടിലേക്ക് ഗൂഗിള്‍ പേ വഴി പണം അയച്ചതായി രേഖയുണ്ട്.

പ്രഥമിക പരിശോധനയില്‍ ജീവനക്കാരന്റെ ഭാഗത്തുനിന്ന് ഗുരുതര വീഴ്ചയുണ്ടായെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് സസ്പെന്‍ഷന്‍ നടപടി സ്വീകരിച്ചത്.

Exit mobile version