കാലിക്കറ്റ് സര്‍വകലാശാല സ്വിമ്മിങ് പൂളില്‍ വിദ്യാര്‍ത്ഥി മുങ്ങിമരിച്ച നിലയില്‍

കോഴിക്കോട്: കാലിക്കറ്റ് സര്‍വകലാശാലയിലെ സ്വിമ്മിങ് പൂളില്‍ വിദ്യാര്‍ത്ഥിയെ മുങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. എടവണ്ണ സ്വദേശി ഷെഹനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.

കാലിക്കറ്റ് സര്‍വ്വകലാശാല വിദ്യാര്‍ത്ഥിയാണ് മരിച്ച ഷെഹന്‍. കൂട്ടുകാരോടൊപ്പമാണ് പുലര്‍ച്ചെ അഞ്ച് മണിക്ക് ഷെഹന്‍ സ്വിമ്മിങ് പൂളിലെത്തിയതെന്നാണ് സൂചന.

also read: ലോകകപ്പ് വിജയാഘോഷത്തിനിടെ കുഴഞ്ഞു വീണു; 17 കാരൻ മരിച്ചു, നോവ് ഓർമയായി അക്ഷയ്

അതേസമയം സംഭവത്തില്‍ അധികൃതര്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വന്നിട്ടില്ല. ഷെഹിന്റെ മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളെജില്‍ സൂക്ഷിച്ചിരിക്കുകയാണ്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

Exit mobile version