വയനാട്ടിൽ മൂന്നു ദിവസത്തെ സന്ദർശനം പൂർത്തിയാക്കി; പ്രത്യേക വിമാനത്തിൽ രാഹുൽ ഡൽഹിയിലേക്ക് മടങ്ങി

കരിപ്പൂർ: മൂന്ന് ദിവസത്തെ സന്ദർശനം പൂർത്തിയാക്കി വയനാട് എംപി രാഹുൽ ഗാന്ധി ഡൽഹിയിലേക്ക് മടങ്ങി. കൊവിഡ് ചികിത്സാ കേന്ദ്രമായ മാനന്തവാടി ജില്ലാ ആശുപത്രി സന്ദർശനത്തോടെയാണ് രാഹുൽ ഗാന്ധിയുടെ മണ്ഡലത്തിലെ സന്ദർശനം പൂർത്തിയായത്.

മടങ്ങുന്നതിന് മുമ്പായി മണ്ഡലത്തിലെ ജില്ലാ ആശുപത്രിയിൽ പുതുതായി ആരംഭിക്കുന്ന ആർത്രോസ്‌കോപ്പി യൂണിറ്റിന്റേയും വെന്റിലേറ്റർ യൂണിറ്റിന്റേയും ഉദ്ഘാടനം രാഹുൽ ഗാന്ധി എംപി നിർവഹിച്ചു.

എല്ലാ പരിമിതികൾക്ക് ഉള്ളിൽ നിന്നു കൊണ്ട് കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ വിജയിപ്പിക്കുന്ന ജില്ലയിലെ മുഴുവൻ ആരോഗ്യ പ്രവർത്തകരേയും എംപി പ്രത്യേകം അഭിനന്ദിച്ചു. 3.50 ഓടെ കാറിൽ കണ്ണൂർ വിമാനത്താവളത്തിലേക്ക് പോയ രാഹുൽ അവിടെ നിന്നുള്ള പ്രത്യേക വിമാനത്തിലാണ് ഡൽഹിയിലേക്ക് മടങ്ങിയത്.

Exit mobile version