കേരള സ്റ്റേറ്റ് കൗണ്‍സില്‍ ഫോര്‍ സയന്‍സ്, ടെക്‌നോളജി ആന്റ് എന്‍വയോണ്‍മെന്റിലെ നിയമനങ്ങള്‍ പിഎസ്‌സിക്ക്: സര്‍ക്കാര്‍ മേഖലയില്‍ കൂടുതല്‍ തൊഴിലവസരങ്ങര്‍ സൃഷ്ടിച്ച് സര്‍ക്കാര്‍

കൊച്ചി:കേരള സ്റ്റേറ്റ് കൗണ്‍സില്‍ ഫോര്‍ സയന്‍സ്, ടെക്‌നോളജി ആന്റ് എന്‍വയോണ്‍മെന്റ് എന്ന സ്ഥാപനത്തിലേയും അതിനു കീഴില്‍ വരുന്ന ഗവേഷക സ്ഥാപനങ്ങളിലേയും നിയമനങ്ങള്‍ പി.എസ്.സിയ്ക്ക് വിടാന്‍ സര്‍ക്കാര്‍ ഉത്തരവിറക്കിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. സര്‍ക്കാര്‍ മേഖലയില്‍ കൂടുതല്‍ തൊഴിലവസരങ്ങര്‍ സൃഷ്ടിക്കാന്‍ ഈ തീരുമാനം വഴി സാധിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഫേസ്ബുക്കിലൂടെയാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്.

ഫേസ്ബുക്ക് കുറിപ്പ്:
കേരള സ്റ്റേറ്റ് കൗണ്‍സില്‍ ഫോര്‍ സയന്‍സ്, ടെക്‌നോളജി ആന്റ് എന്‍വയോണ്‍മെന്റ് (KSCSTE) എന്ന സ്ഥാപനത്തിലേയും അതിനു കീഴില്‍ വരുന്ന ഗവേഷക സ്ഥാപനങ്ങളിലേയും നിയമനങ്ങള്‍ പി.എസ്.സിയ്ക്ക് വിടാന്‍ സര്‍ക്കാര്‍ ഉത്തരവിറക്കി. സയന്റിസ്റ്റ് സ്റ്റാഫ് ഒഴികെയുള്ള മിനിസ്റ്റീരിയല്‍, ടെക്നക്കല്‍ സ്റ്റാഫ് തസ്തികളില്‍ ഇനി മുതല്‍ പി.എസ്.സി ആയിരിക്കും നിയമനം നടത്തുക. സെന്റര്‍ ഫോര്‍ വാട്ടര്‍ റിസോഴ്‌സ് ഡെവലപ്പ്‌മെന്റ് ആന്റ് മാനേജ്‌മെന്റ്, ജവഹര്‍ലാല്‍ നെഹ്‌റു ട്രോപിക്കല്‍ ബൊട്ടാണിക് ഗാര്‍ഡന്‍ ആന്റ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട്, കേരള ഫോറസ്റ്റ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട്, കേരള സ്‌കൂള്‍ ഓഫ് മാത്തമാറ്റിക്‌സ്, നാറ്റ് പാക് തുടങ്ങി നിരവധി ഗവേഷണ സ്ഥാപനങ്ങള്‍ കേരള സ്റ്റേറ്റ് കൗണ്‍സില്‍ ഫോര്‍ സയന്‍സ്, ടെക്‌നോളജി ആന്റ് എന്‍വയോണ്‍മെന്റിനു കീഴില്‍ പ്രവര്‍ത്തിച്ചു വരുന്നു. സര്‍ക്കാര്‍ മേഖലയില്‍ കൂടുതല്‍ തൊഴിലവസരങ്ങര്‍ സൃഷ്ടിക്കാന്‍ ഈ തീരുമാനം വഴി സാധിക്കും.

Exit mobile version