പിഎസ്‌സി പരീക്ഷയിലെ ആദ്യ ബയോമെട്രിക് പരിശോധനയില്‍ തന്നെ ആള്‍മാറാട്ടം; പരിശോധനക്കിടെ യുവാവ് കടന്ന് കളഞ്ഞു; പാഞ്ഞുപോയത് ഇരുചക്രവാഹനത്തില്‍

തിരുവനന്തപുരം: ആദ്യമായി ബയോമെട്രിക് പരിശോധന ഏര്‍പ്പെടുത്തിയ പിഎസ്‌സി പരീക്ഷയില്‍ തന്നെ ആള്‍മാറാട്ടം. തിരുവനന്തപുരത്ത് നടന്ന യൂണിവേഴ്സിറ്റി എല്‍ജിഎസ് പരീക്ഷയ്ക്കിടെ ആള്‍മാറാട്ടത്തിന് ശ്രമിച്ച ആളെ കണ്ടെത്തി. പിഎസ്‌സി ആദ്യമായി ബയോമെട്രിക് പരിശോധന നടപ്പാക്കിയ പരീക്ഷയിലാണ് ആള്‍മാറാട്ടശ്രമം കണ്ടെത്തിയത്.

ഉദ്യോഗാര്‍ഥികളുടെ വിരല്‍വെച്ചുള്ള പരിശോധനയ്ക്കിടെയാണ് പരീക്ഷ എഴുതാനെത്തിയ ആള്‍ ഓടിരക്ഷപ്പെട്ടത്. പൂജപ്പുര ചിന്നമ്മ മെമ്മോറിയില്‍ ഗേള്‍സ് സ്‌കൂളിലായിരുന്നു ആള്‍മാറാട്ടശ്രമം. അധികൃതര്‍ തിരിച്ചറിയല്‍ പരിശോധന നടത്തുന്നതിനിടെ പരീക്ഷ എഴുതാനെത്തിയ ആള്‍ ഇറങ്ങി ഓടുകയായിരുന്നു.

also read- ‘ഹിന്ദു യുവതി അന്യമതസ്ഥനോട് സംസാരിക്കരുത്’, കര്‍ണാടകയില്‍ മലയാളി യുവാവിന് നേരെ സദാചാര ആക്രമണം, നാല് പേര്‍ അറസ്റ്റില്‍

ഇയാള പിടികൂടാനായില്ല. പരീക്ഷാ ഹാളില്‍നിന്ന് ഇറങ്ങിയോടിയ ഇയാള്‍ നിര്‍ത്തിയിട്ടിരുന്ന ഇരുചക്രവാഹനമെടുത്ത് കടന്നുകളയുകയായിരുന്നു. തുടര്‍ന്ന് അധികൃതര്‍ നല്‍കിയ പരാതിയില്‍ പൂജപ്പുര പോലീസ് കേസെടുത്തു. പരാതിയില്‍ പോലീസ് അന്വേഷണം നടത്തിവരികയാണ്.

Exit mobile version