സ്നേഹ സമ്പന്നയായ ഭാഗ്യലക്ഷ്മി ചേച്ചി ദിയ സനയെ കൂട്ടുപിടിച്ചത് മോശമായിപ്പോയി, ദിയസനയെ ദയവ് ചെയ്തു ആരും സപ്പോര്‍ട് ചെയ്യരുത്; തുറന്ന് പറഞ്ഞ് ശ്രീക്കുട്ടി നമിത

കൊച്ചി: ഡബ്ബിങ്ങ് ആര്‍ട്ടിസ്റ്റ് ഭാഗ്യ ലക്ഷ്മിക്കൊപ്പം ഒളിവില്‍ കഴിയുന്ന ആക്ടിവ്സ്റ്റ് ദിയ സനക്കെതിരെ ട്രാന്‍സ് വുമണ്‍ ശ്രീക്കുട്ടി നമിത രംഗത്ത്. ദിയസനയ്ക്ക് ദൈവം കൊടുത്ത കടുത്ത ശിക്ഷയാണ് ഇപ്പോള്‍ അവര്‍ അനുഭവിക്കുന്നതെന്ന് നമിത പറഞ്ഞു.

ട്രാന്‍സ്‌ജെന്‍ഡര്‍ കമ്മ്യൂണിറ്റിയെ തമ്മിലടിപ്പിച്ചും അവരോടപ്പം ചേര്‍ന്ന് പേരും പ്രശസ്തിയും നേടാനും അവര്‍ക്കുവേണ്ടി എന്തെക്കൊയോ ഉണ്ടാക്കുന്നു എന്നു വരുത്തി തീര്‍ക്കുകയുമായിരുന്നു ദിയ സന. ട്രാന്‍സ്‌ജെഡേഴ്‌സിന്റെ പേരും പറഞ്ഞു മറ്റ് സ്ഥാപങ്ങളില്‍ പോയി പണം പറ്റിയും കുതികാല്‍ വെട്ടി ജീവിച്ച ദിയസനയ്ക്ക് ദൈവം കൊടുത്ത കടുത്ത ശിക്ഷയാണെന്നും നമിത പറഞ്ഞു.

ഇത്തരത്തിലുള്ളവരെ സ്നേഹ സമ്പന്നയായ ഭാഗ്യലക്ഷ്മി ചേച്ചി കൂട്ട് പിടിച്ചത് മോശമായി പോയി എന്നും ദിയസന എന്ന നമ്പര്‍ വണ്‍ ക്രൂരയെ ദയവ് ചെയ്തു ആരും സപ്പോര്‍ട് ചെയ്യരുതെന്നും ശ്രീക്കുട്ടി നമിത ഫേസ്ബുക്കില്‍ പങ്കുവെച്ച വീഡിയോയില്‍ വ്യക്തമാക്കി

ഞങ്ങള്‍ക്ക് പ്രസവിക്കാന്‍ ആവില്ല.കുട്ടി ഉണ്ടാവില്ല.മാതാവാകാന്‍ ആകില്ല.എന്നാല്‍ ആ മൂല്യങ്ങള്‍ അറിയാം.അതിന്റെ മഹത്വം അറിയാം എന്നാല്‍ ദിയ സന അങ്ങനെയല്ല അവര്‍ക്ക് 12 വയസുള്ള ഒരു കുട്ടിയുണ്ട്.എന്നാലും ചോദിക്കുന്നു അവര്‍ ഒരു അമ്മയാണോ,സ്ത്രീയാണോ ഇവരാണോ അക്ട്‌സിവിസ്റ്റ് എന്ന് നമിത ചോദിക്കുന്നു.

കുഞ്ഞിനെ ട്രാന്‍സ്ജന്റിനു വില്ക്കാന്‍ ശ്രമിച്ചവളാണ് ദിയ സന.അതിന്റെ തെളിവ് എന്റെ അടുത്ത് ഉണ്ട്. ഞാന്‍ സാക്ഷിയാണ്. എത്ര ട്രാന്‍സ് ജന്റിനെ ചതിച്ചു. ഞങ്ങളേ പറ്റിച്ചു. ഞങ്ങളുടെ ഒരു വാഹനം പോലും എടുത്തോണ്ട് പോയി.അതിനു തെളിവുണ്ടെന്നും നമിത വ്യക്തമാക്കി.

ദിയ സനയെ എത്രയും വേഗം അറസ്റ്റ് ചെയ്യണം. ദിയ കമ്മീഷന്‍ വാങ്ങുന്നതിന്റെയും,പല നിയമ വിരുദ്ധ കാര്യങ്ങളുടേയും ഇടനിലക്കാരി ആണെന്നും നമിത കൂട്ടിച്ചേര്‍ത്തു.

Exit mobile version