ബുജിയാകാന്‍ തീരുമാനിച്ചോയെന്ന് ഭാഗ്യലക്ഷ്മി, എന്റെ ലോകം വീടും അടുക്കളയും പാചകവുമാണെന്ന് ആനി

bagyalakshmi| bignewslive

തിരുവനന്തപുരം: തന്റെ ലോകം എന്നത് വീടും അടുക്കളയും പാചകവുമൊക്കെയാണെന്ന് നടി ആനി. കേരള രാജ്യാന്തര ചലച്ചിത്ര മേളയുടെ ഡെലിഗേറ്റ് സെല്ലിന്റെ ഉദ്ഘാടനത്തിനെത്തിയപ്പോഴായിരുന്നു ആനി ഇക്കാര്യം പറഞ്ഞത്.

ടാഗോര്‍ തിയേറ്ററില്‍ നടന്ന ചടങ്ങില്‍ മന്ത്രി വി.എന്‍.വാസവന്‍ ഡെലിഗേറ്റ് സെല്ലിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. ആദ്യ പാസ് ഏറ്റുവാങ്ങിയത് ആനിയായിരുന്നു. തനിക്ക് സദസില്‍ വലിയ വാക്കുകളോടെ സംസാരിക്കാനറിയില്ലെന്ന് പാസ് ഏറ്റുവാങ്ങിയ ശേഷം ആനി പറഞ്ഞു.

Also Read: ലോകകപ്പില്‍ കിരീടം നേടാന്‍ സാധ്യതയുള്ള നാല് ടീമുകളെ പ്രവചിച്ചിച്ച് മെസ്സി

അതിനിടെ നീ ബുജിയാകാന്‍ തീരുമാനിച്ചോയെന്ന് ആനിയോട് ഭാഗ്യലക്ഷ്മി ചോദിച്ചു. ഒരിക്കലുമല്ല തന്റെ ലോകം വീടും പാചകവുമാണെന്നായിരുന്നു ഈ ചോദ്യത്തിന് ആനി നല്‍കിയ മറുപടി. ചലച്ചിത്ര മേളയില്‍ ആദ്യ ഡെലിഗേറ്റ് പാസ് ഏറ്റു വാങ്ങാന്‍ അവസരം ലഭിച്ചത് പ്രെഷ്യസ് മൊമന്റ് ആണെന്നും ആനി പ്രതികരിച്ചു.

also read; മയക്കുമരുന്ന് സംഘത്തിനെതിരെ പ്രതികരിച്ച എസ്എഫ്ഐ വനിതാ നേതാവിനെ ആക്രമിച്ച സംഘത്തിലെ വിദ്യാർത്ഥിക്ക് മർദ്ദനം; വാഹനങ്ങളും കത്തിച്ചു

നോ ടു ഡ്രഗ്‌സ് സന്ദേശം രേഖപ്പെടുത്തിയ ഡെലിഗേറ്റ് കിറ്റ് മന്ത്രി എം.ബി.രാജേഷ് നടന്‍ ഗോകുല്‍ സുരേഷിന് കൈമാറി.ചടങ്ങില്‍ അക്കാഡമി ചെയര്‍മാന്‍ രഞ്ജിത് അദ്ധ്യക്ഷനായിരുന്നു.

Exit mobile version