തന്റെ സമ്പാദ്യത്തിന്റെ വലിയ പങ്കും സഹജീവികള്‍ക്കു വേണ്ടി നല്‍കുന്ന സുരേഷേട്ടന്‍, നന്ദി പറയാന്‍ വാക്കുകളില്ല; സുരേഷ് ഗോപിയെ വാനോളം പുകഴ്ത്തി സന്ദീപ് ജി വാര്യര്‍

തൃശ്ശൂര്‍: മെഡിക്കല്‍ കോളേജില്‍ കോവിഡ് രോഗികള്‍ക്ക് പ്രാണവായു നല്‍കുന്ന ‘പ്രാണാ’ പദ്ധതിയിലേക്ക് 7,68,000 രൂപ നല്‍കുമെന്ന് സുരേഷ് ഗോപി അറിയിച്ചിരുന്നു. അപകടത്തില്‍ മരിച്ച മകള്‍ ലക്ഷ്മിയുടെ ഓര്‍മയ്ക്കായി രൂപവത്കരിച്ച ലക്ഷ്മി-സുരേഷ് ഗോപി എം.പീസ് ഇനീഷ്യേറ്റീവ് ട്രസ്റ്റിന്റെ പേരിലാണിത്.

മറ്റുള്ളവര്‍ക്കും തന്നാല്‍ കഴിയുന്ന സഹായങ്ങള്‍ നല്‍കുന്ന സുരേഷ് ഗോപിയെ കുറിച്ച് കുറിപ്പുമായി രംഗത്തെത്തിയിരിക്കുകയാണ് ബിജെപി നേതാവ് സന്ദീപ് ജി വാര്യര്‍. നന്മ എന്ന പദത്തിന്റെ പര്യായമാണ് സുരേഷ് ഗോപി എന്ന് സന്ദീപ് ജി വാര്യര്‍ ഫേസ്ബുക്കില്‍ കുറിച്ചു.

കുറിപ്പിന്റെ പൂര്‍ണരൂപം

നന്മ എന്ന പദത്തിന്റെ പര്യായമാണ് സുരേഷ് ഗോപി . ഒരു മനുഷ്യായുസ്സില്‍ തന്റെ സമ്പാദ്യത്തിന്റെ വലിയ പങ്കും സഹജീവികള്‍ക്കു വേണ്ടി നല്‍കുന്ന സുരേഷേട്ടനെന്ന നിഷ്‌കളങ്കനായ വലിയ മനുഷ്യന്‍ തൃശ്ശൂരിന് മുകളില്‍ വീണ്ടും സ്‌നേഹ വര്‍ഷം ചൊരിയുകയാണ് .

കുറച്ചു ദിവസം മുമ്പ് സൈന്യത്തില്‍ നിയമിതയായ വിസ്മയയെ പരിചയപ്പെടുത്തിയപ്പോള്‍ സുരേഷേട്ടന്‍ ശരിക്കും വിസ്മയിപ്പിച്ചു. നേരിട്ട് ഫോണ്‍ ചെയ്ത് വിസ്മയയുടെ കുടുംബത്തിന്റെ അവസ്ഥ അറിഞ്ഞ് സാമ്പത്തിക സഹായം നല്‍കി.

കഴിഞ്ഞ ആഴ്ച കൊല്ലത്ത് കളക്ടററേറ്റ് മാര്‍ച്ചിനിടെ ഗ്രനേഡ് പൊട്ടി പരിക്കേറ്റ യുവമോര്‍ച്ച പ്രവര്‍ത്തകന്റെ ചികിത്സ കാര്യം ശ്രദ്ധയില്‍ പെടുത്തിയപ്പോള്‍ ഉടന്‍ തന്നെ അമ്പതിനായിരം രൂപയുടെ സാമ്പത്തിക സഹായം നല്‍കി .

നന്ദി പറയാന്‍ വാക്കുകളില്ല പ്രിയ സുരേഷേട്ടാ

Exit mobile version