വയോധികനെ സ്‌റ്റോപ്പിൽ നിന്നും ഒരു കിലോമീറ്റർ മാറി ഇറക്കിവിട്ടു; യാത്രക്കാരോട് അപമര്യാദയായി പെരുമാറി;കെഎസ്ആർടിസി കണ്ടക്ടർക്ക് സസ്‌പെൻഷൻ

തിരുവനന്തപുരം: വയോധികനോട് മോശമായി പെരുമാറിയത് ചോദ്യം ചെയ്ത യാത്രാക്കാരനോട് തട്ടിക്കയറുകയും അപമര്യാദയായി പെരുമാറുകയും ചെയ്ത കെഎസ്ആർടിസി കണ്ടക്ടറെ അന്വേഷണ വിധേയമായി സസ്‌പെൻഡ് ചെയ്തു.

സഹയാത്രാക്കാരന്റെ പരാതിയെ തുടർന്ന് വെള്ളറയട ഡിപ്പോയിലെ കണ്ടക്ടർ കെ സുരേഷിനെയാണ് കെഎസ്ആർടിസി സസ്‌പെൻഡ് ചെയ്തത്. കെഎസ്ആർടിസി സിഎംഡി ബിജുപ്രഭാകർ ഐഎഎസ് ആണ് സസ്‌പെൻഡ് ചെയ്ത വിവരം അറിയിച്ചത്.

വെള്ളറടയിൽ നിന്നും ഉള്ളൂരിലേക്ക് പോയ ബസിൽ പ്രായമായ ആൾ ഇറങ്ങാൻ ആവശ്യപ്പെട്ടിട്ടും ഒരു കിലോ മീറ്റർ മാറി ബസ് നിർത്തി ഇറക്കിവിടുകയായിരുന്നെന്ന് പരാതിയിൽ പറയുന്നു.

ഇത് ചോദ്യം ചെയ്ത യാത്രാക്കാരോട് അപമര്യാദയായി പെരുമാറിയെന്നും ചൂണ്ടിക്കാട്ടി സഹയാത്രാക്കാരൻ അഖിലാണ് പരാതി നൽകിയത്.
നടപടി പരാതിയെ കുറിച്ച് അന്വേഷിച്ച വിജിലൻസ് ഓഫീസറുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ്.

Exit mobile version