പത്തനംതിട്ട പോലീസ് സ്റ്റേഷനില്‍ ഏഴ് ഉദ്യോഗസ്ഥര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു

പത്തനംതിട്ട: പത്തനംതിട്ട പോലീസ് സ്റ്റേഷനില്‍ ഏഴ് ഉദ്യോഗസ്ഥര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. പന്ത്രണ്ട് പേരെ പരിശോധിച്ചതിലാണ് ഏഴ് പേര്‍ക്ക് രോഗം സ്ഥിരീകരിച്ചത്. അതേസമയം അണുനശീകരണം നടത്തി സ്റ്റേഷന്‍ പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. എന്നാല്‍ ഇനി മുതല്‍ അത്യാവശ്യ പരാതികള്‍ മാത്രമേ സ്റ്റേഷനില്‍ സ്വീകരിക്കുകയുള്ളുവെന്നാണ് സ്റ്റേഷന്‍ അധികൃതര്‍ അറിയിച്ചത്.

കഴിഞ്ഞ ദിവസം ജില്ലയില്‍ 348 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതുവരെ ആകെ 10604 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. ഇതില്‍ 7849 പേര്‍ക്കും സമ്പര്‍ക്കം മൂലമാണ് രോഗം സ്ഥിരീകരിച്ചത്.

Exit mobile version