കണ്ടെയ്ൻമെന്റ് സോണാക്കിയിട്ടും കടകളക്കാതെ ഉടമകൾ; നിർബന്ധിച്ച് അടപ്പിച്ച് കേസെടുത്ത് പോലീസ്

എടപ്പാൾ: കൊവിഡ് വ്ആപനം രൂക്ഷമായ മലപ്പുറം ജില്ലയിലെ വിവിധയിടങ്ങളിൽ കണ്ടെയ്ൻമെന്റ് സോൺ ലംഘിച്ച് സ്ഥാപനങ്ങൾ തുറന്ന് ഉടമകൾ. വട്ടംകുളം, എടപ്പാൾ പഞ്ചായത്തുകളിലെ വിവിധ വാർഡുകൾ കണ്ടെയ്ൻമെന്റ് സോണാക്കിയെങ്കിലും ഇത് ലംഘിച്ചുകൊണ്ട് വ്യാപാര സ്ഥാപനങ്ങൾ തുറക്കുകയായിരുന്നു. സംഭവത്തിൽ പോലീസ് കേസെടുത്തിട്ടുണ്ട്.

തുറന്ന വ്യാപാര സ്ഥാപനങ്ങൾ പോലീസ് അടപ്പിക്കുകയും ഉടമകൾക്കെതിരെ കേസെടുക്കുകയുമായിരുന്നു. എടപ്പാൾ, വട്ടംകുളം ടൗണുകളിലും നടുവട്ടം, വട്ടംകുളം, അംശക്കച്ചേരി മേഖലകളിലും നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. ഇതു വകവയ്ക്കാതെ ഇന്നലെ രാവിലെ മിക്ക കടകളും തുറന്നക്കുകയായിരുന്നു.

ഇതോടെയാണ് ചങ്ങരംകുളം എസ്‌ഐ ബാബുരാജിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം കടകളിലെത്തി അടയ്ക്കാൻ നിർദേശിച്ചത്. നേരത്തേ എടപ്പാൾ പഞ്ചായത്തിലെ 6 വാർഡുകളിൽ നിയന്ത്രണം ഏർപ്പെടുത്തിയിരുന്നെങ്കിലും ടൗണിൽ ഉൾപ്പെടെ റോഡിന് ഒരുവശത്തെ കടകൾ തുറക്കുകയും മറുവശം അടയ്ക്കുകയും ചെയ്യേണ്ട സ്ഥിതിയായിരുന്നു. ഇതേത്തുടർന്ന് പോലീസ് നടപടിയെടുത്തിരുന്നില്ല. എന്നാൽ ഇന്നലെ മുഴുവനായി നിയന്ത്രണം ഏർപ്പെടുത്തിയിട്ടും കടകൾ തുറന്നതാണ് നടപടിക്കു കാരണം.

Exit mobile version