കെപിസിസി ഓഫീസിലെ ജീവനക്കാരന് കൊവിഡ്; മുല്ലപ്പള്ളി രാമചന്ദ്രന്‍ നിരീക്ഷണത്തില്‍ പ്രവേശിച്ചു

തിരുവനന്തപുരം: കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ സ്വയം നിരീക്ഷണത്തില്‍ പ്രവേശിച്ചു. കെപിസിസി ഓഫീസിലെ ജീവനക്കാരന് കൊവിഡ് പോസിറ്റീവ് ആയതിന് പിന്നാലെയാണ് മുല്ലപ്പള്ളി നിരീക്ഷണത്തില്‍ പ്രവേശിച്ചത്. ഇയാളുമായി സമ്പര്‍ക്കമുണ്ടായിരുന്നു.

കഴിഞ്ഞ ദിവസമാണ് കെപിസിസി ഓഫീസിലെ ജീവനക്കാരന് പരിശോധനയില്‍ കൊവിഡ് സ്ഥിരീകരിച്ചത്. ഇതേ തുടര്‍ന്ന് മുല്ലപ്പള്ളി നിരീക്ഷണത്തില്‍ പ്രവേശിക്കുകയായിരുന്നു. നിരീക്ഷണത്തില്‍ പ്രവേശിച്ചതോടെ അദ്ദേഹത്തിന്റെ വരും ദിവസങ്ങളിലെ പരുപാടികള്‍ മാറ്റി.

നേരത്തെ ഡെപ്യൂട്ടി മേയര്‍ അടക്കം തിരുവനന്തപുരം നഗരസഭയിലെ ഏഴ് കൗണ്‍സിലര്‍മാര്‍ക്കും 12 ജീവനക്കാര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതേ തുടര്‍ന്ന് ഈ മാസം മുപ്പത് വരെ തിരുവനന്തപുരം നഗരസഭയില്‍ പൊതുജനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുകയാണ്.

Exit mobile version