കൊച്ചിയില്‍ നാവികസേനയുടെ ഗ്ലൈഡര്‍ തകര്‍ന്നു വീണു; ഗ്ലൈഡറിലുണ്ടായിരുന്ന രണ്ട് പേരുടെ നില ഗുരുതരമെന്ന് റിപ്പോര്‍ട്ടുകള്‍

കൊച്ചി: കൊച്ചിയില്‍ നാവികസേനയുടെ ഗ്ലൈഡര്‍ തകര്‍ന്നു വീണു. ഇന്ന് രാവിലെ ഏഴ് മണിയോടെ ബി.ഒ.ടി പാലത്തിന് സമീപത്താണ് ഗ്ലൈഡര്‍ തകര്‍ന്നു വീണത്. ഗ്ലൈഡറിലുണ്ടായിരുന്ന രണ്ട് പേരുടെ നില ഗുരുതരമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഗുരുതരമായി പരിക്കേറ്റ ഇരുവരേയും ഐഎന്‍എസ് സഞ്ജീവനിയിലേക്ക് മാറ്റിയിരിക്കുകയാണ്. കൂടുതല്‍ വിവരങ്ങള്‍ നാവികസേന പുറത്തുവിട്ടിട്ടില്ല.

രാവിലെ നാവിക സേനയുടെ ക്വാര്‍ട്ടേഴ്സില്‍ നിന്ന് പരിശീലനത്തിനായി പോകുമ്പോഴാണ് അപകടം ഉണ്ടായത്. നാവികസേനയുടെ ആസ്ഥാനത്തിന് സമീപത്തുള്ള ബി.ഒ.ടി പാലത്തിന് സമീപത്താണ് അപകടം ഉണ്ടായത്. പാലത്തിന് സമീപത്തുള്ള റോഡിന്റെ ഒഴിഞ്ഞ ഭാഗത്തേക്കാണ് ഗ്ലൈഡര്‍ തകര്‍ന്നു വീണത്. അപകട കാരണം എന്താണെന്ന് വ്യക്തമല്ല.

Exit mobile version