സംസ്ഥാനത്ത് കൊവിഡ് ചികിത്സയിലുള്ളവരുടെ എണ്ണം 80,000 കടന്നു; ആകെ മരണം 813 ആയി

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് സ്ഥിരീകരിച്ച് ചികിത്സയിലുള്ളവരുടെ എണ്ണം 80,000 കടന്നു. ഇന്ന് 7834 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതോടെ ആകെ ചികിത്സയിലുള്ളവരുടെ എണ്ണം 80,818 ആയി. തിരുവനന്തപുരം ജില്ലയിലാണ് ഏറ്റവും കൂടുതല്‍ പേര്‍ ചികിത്സയിലുള്ളത്. 12,361 പേരാണ് ജില്ലയില്‍ ചികിത്സയിലുള്ളത്.

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 4476 പേരുടെ പരിശോധനാഫലമാണ് ഇന്ന് നെഗറ്റീവ് ആയത്. ഇതോടെ സംസ്ഥാനത്ത് ആകെ കൊവിഡ് മുക്തി നേടിയവരുടെ എണ്ണം 1,39,620 ആയി.813 പേരാണ് ഇതുവരെ കൊവിഡ് ബാധിച്ച് സംസ്ഥാനത്ത് മരിച്ചത്.

സംസ്ഥാനത്ത് ഇതുവരെ 2,21,251 പേര്‍ക്കാണ് കൊവിഡ് ബാധിച്ചത്. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,51,286 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്.ഇവരില്‍ 2,20,218 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 31,068 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 3425 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

Exit mobile version