രാജ്യത്ത് കോവിഡ് ബാധ ഏറ്റവും തീവ്രം കേരളത്തില്‍; ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍

തിരുവനന്തപുരം: കേരളത്തില്‍ കോവിഡ് രോഗികളുടെ എണ്ണം ഉയരുകയാണ്. രാജ്യത്തു തന്നെ കോവിഡ് ബാധ ഏറ്റവും തീവ്രം കേരളത്തിലെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്റെ (ഐഎംഎ) പഠനം വ്യക്തമാക്കുന്നു. കേരളത്തിലെ കോവിഡ് വര്‍ധനത്തോത് (മൂവിങ് ഗ്രോത്ത് റേറ്റ് – എംജിആര്‍) ദേശീയ ശരാശരിയുടെ ഇരട്ടിയിലേറെയാണ്.

കേരളത്തില്‍ 7 ദിവസത്തെ എംജിആര്‍ 28 ആണ്. ദേശീയതലത്തില്‍ 11 മാത്രം. 30 ദിവസത്തെ എംജിആര്‍ രാജ്യത്ത് 45 ആണെങ്കില്‍ കേരളത്തില്‍ 98. കണ്ണൂരില്‍ ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 12.6%. കോവിഡ് വ്യാപനം അതിവേഗമെന്നതിനു തെളിവാണിതെന്നും പഠനത്തില്‍ പറയുന്നു.

കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളില്‍ തീവ്രപരിചരണ സംവിധാനങ്ങള്‍ കുറവാണെന്നും കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ തിരുവനന്തപുരത്തെ മരണനിരക്കില്‍ 140% വര്‍ധനവുണ്ടായിരിക്കുയാണെന്നും ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ നടത്തിയ പഠനത്തില്‍ ചൂണ്ടിക്കാട്ടുന്നു.

130% ഒരു മാസത്തിനിടെ കോവിഡ് ചികിത്സയിലുള്ളവരുടെ വര്‍ധനവ്. ഓഗസ്റ്റ് 29ന്21,532 ആണെങ്കില്‍ സെപ്റ്റംബര്‍ 26ന് 49,551 ആയെന്നും പഠനത്തില്‍ പറയുന്നു.

Exit mobile version