17 പ്രദേശങ്ങൾ കൂടി ഹോട്ട്‌സ്‌പോട്ടായി പ്രഖ്യാപിച്ചു; 14 പ്രദേശങ്ങളെ ഒഴിവാക്കി

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് വ്യാപനം ഉയരുന്നതിനിടെ ഇന്ന് 17 പ്രദേശങ്ങളെ കൂടി ഹോട്ട് സ്‌പോട്ടായി പ്രഖ്യാപിച്ചു. തൃശ്ശൂർ ജില്ലയിലെ കട്ടക്കാമ്പൽ (കണ്ടൈൻമെന്റ് സോൺ സബ് വാർഡ് 15), അരിമ്പൂർ (സബ് വാർഡ് 6), മൂരിയാട് (സബ് വാർഡ് 15), കോട്ടയം ജില്ലയിലെ കങ്ങഴ (13), വെല്ലൂർ (8), വാകത്താനം (3), എറണാകുളം ജില്ലയിലെ ഐകരനാട് (സബ് വാർഡ് 12), മുളന്തുരുത്തി (സബ് വാർഡ് 5), പാലക്കാട് ജില്ലയിലെ മുതുതല (8), തേങ്കുറിശി (11, 15), പൂക്കോട്ടുകാവ് (8, 9, 11, 13 (സബ് വാർഡ്), 4 ), മലപ്പുറം ജില്ലയിലെ ആനക്കയം (5, 6), ചേലേമ്പ്ര (10), ആലപ്പുഴ ജില്ലയിലെ ചമ്പക്കുളം (12), ഇടുക്കി ജില്ലയിലെ പള്ളിവാസൽ (8), കോഴിക്കോട് ജില്ലയിലെ നരിക്കുന്ന് (സബ് വാർഡ് 8), പത്തനംതിട്ട ജില്ലയിലെ ഇരവിപേരൂർ (സബ് വാർഡ് 7) എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകൾ.

14 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഇതോടെ നിലവിൽ 655 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.

Exit mobile version