വ്യാജന്മാരെ പൂട്ടി പോലീസ്! കോഴിക്കോട് നിന്നെത്തിയ ഇറച്ചിയിലൂടെ പാലക്കാട് നിപ്പ ബാധ; വ്യാജപ്രചരണം നടത്തിയ യുവാവ് പിടിയില്‍

ഫേസ്ബുക്കില്‍ പോസ്റ്റിട്ട സുമേഷ് ചന്ദ്രനെതിരെയാണ് കേസ്.

പാലക്കാട്: പാലക്കാടും നിപ്പ ബാധയുണ്ടായെന്ന് സോഷ്യല്‍മീഡിയയില്‍ വ്യാജപ്രചരണം നടത്തിയ ആള്‍ക്കെതിരെ പാലക്കാട് ടൗണ്‍ നോര്‍ത്ത് പോലീസ് കേസെടുത്തു. ഫേസ്ബുക്കില്‍ പോസ്റ്റിട്ട സുമേഷ് ചന്ദ്രനെതിരെയാണ് കേസ്. ജില്ലാ മെഡിക്കല്‍ ഓഫീസറുടെ പരാതിയെ തുടര്‍ന്നാണ് അറസ്റ്റ്. പാലക്കാട് നിപ്പ ബാധയില്ലെന്നും വ്യാജ പ്രചരണങ്ങള്‍ വിശ്വസിക്കരുതെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.

പാലക്കാട് നിപ്പ ബാധിച്ച് രണ്ട് പേര്‍ ചികിത്സയിലെന്നായിരുന്നു പ്രചരണം. കോഴിക്കോട് നിന്നെത്തിയ ഇറച്ചി കോഴികളില്‍ നിന്നാണ് രോഗബാധയെന്നും പ്രചരിച്ചിരുന്നു. വാര്‍ത്ത വ്യാപകമായി പ്രചരിച്ചതോടെ ആരോഗ്യവകുപ്പ് ആശങ്കയിലായി.

വാര്‍ത്ത അടിസ്ഥാനരഹിതമാണെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ സ്ഥിരീകരിച്ചിട്ടുണ്ട്. നിലവില്‍ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളൊന്നും ജില്ലയില്‍ ഇല്ലെന്നും ഓഫീസര്‍ പറഞ്ഞു.

ജില്ലാ മെഡിക്കല്‍ ഓഫീസറുടെ പരാതിയില്‍ സൈബര്‍ സെല്ലിന്റെ സഹായത്തെ തുടര്‍ന്നാണ് പോലീസ് വ്യാജവാര്‍ത്തയുടെ ഉറവിടം കണ്ടെത്തിയത്.

Exit mobile version