രാഷ്ട്രീയ ഭിന്നതയുണ്ടാവാം, പക്ഷെ നിയന്ത്രിക്കാൻ പ്രതിപക്ഷ നേതാവിന് ഉത്തരവാദിത്തവുമുണ്ട്; കെഎം അഭിജിത്തിന് എതിരെ കേസെടുത്തെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച് സമരം ചെയ്യണമെന്ന നിർദേശം തള്ളിക്കളയുന്ന പ്രതിപക്ഷത്തിനോട് ഉത്തരവാദിത്തങ്ങൾ ഓർമ്മിപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. പ്രോട്ടോക്കോൾ ലംഘിച്ച് സമരം ചെയ്യുകയും കൊവിഡ് പോസിറ്റീവാണെന്ന കാര്യം മറച്ചുവെക്കുകയും ആൾമാറാട്ടം നടത്തുകയും ചെയ്ത കെഎസ്‌യു സംസ്ഥാന അദ്ധ്യക്ഷൻ കെ എം അഭിജിത്തിനെതിരെ കേസെടുത്തെന്ന് മുഖ്യമന്ത്രി സ്ഥിരീകരിച്ചു.

കൊവിഡ് പരിശോധനക്ക് പേരും മേൽവിലാസവും വ്യാജമായി നൽകിയ കെഎം അഭിജിത്തിനെതിരെ പോത്തൻകോട് പോലീസ് കേസെടുത്തിട്ടുണ്ട് എന്ന് മുഖ്യമന്ത്രി വാർത്താസമ്മേളനത്തിലാണ് അരിയിച്ചത്. സംസ്ഥാനത്ത് കൊവിഡ് പ്രോട്ടോക്കോൾ ലംഘിച്ചു നടത്തുന്ന സമരണങ്ങളെ കുറിച്ച് ആവർത്തിച്ച് സൂചിപ്പിച്ചിട്ടുള്ളതാണ് അത്തരം സമരങ്ങൾക്ക് നേതൃത്വം നൽകുന്ന നേതാവാണ് നിരുത്തരവാദപരമായി പെരുമാറി എന്ന ആക്ഷേപത്തിന് ഇരയായിരിക്കുന്നത്. പ്രതിപക്ഷത്തെ മുതിർന്ന നേതാവിനൊപ്പം ഇദ്ദേഹം പല പരിപാടികളിലും പങ്കെടുത്തിട്ടുണ്ട്. പോലീസുകാർക്കും ജനങ്ങൾക്കും നേതാക്കൾക്കും സഹപ്രവർത്തർക്കും രോഗം പരത്താനുള്ള ദൗത്യമെന്ന തരത്തിലാണ് പ്രവർത്തിക്കുന്നത്. ഈ തെറ്റായ പ്രവണത നിയന്ത്രിക്കാൻ പ്രതിപക്ഷ നേതാവിന് ചുമതലയുണ്ടെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

മുഖ്യമന്ത്രിയുടെ വാക്കുകൾ:

കൊവിഡ് പരിശോധനക്ക് പേരും മേൽവിലാസവും വ്യാജമായി നൽകിയതിന് കെഎസ്‌യു സംസ്ഥാന അധ്യക്ഷൻ കെഎം അഭിജിത്തിനെതിരെ പോത്തൻകോട് പോലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തു. ആൾമാറാട്ടം, പകർച്ചവ്യാധി നിയന്ത്രണനിയമത്തിലെ വിവിധ വകുപ്പുകൾ എന്നിവ പ്രകാരമാണ് കേസെടുത്തത്. പോത്തൻകോട് പഞ്ചായത്ത് പ്രസിഡിന്റിന്റെ പരാതിയിലാണ് കേസ് രജിസ്റ്റർ ചെയ്തത്. സംഭവത്തെ കുറിച്ച് പോത്തൻകോട് എസ്‌ഐയുടെ നേതൃത്വത്തിൽ ഉള്ള സംഘം അന്വേഷണം തുടങ്ങിയിട്ടുണ്ട്. സംസ്ഥാനത്ത് കൊവിഡ് പ്രോട്ടോക്കോൾ ലംഘിച്ചു നടത്തുന്ന സമരണങ്ങളെ കുറിച്ച് ആവർത്തിച്ച് സൂചിപ്പിച്ചിട്ടുള്ളതാണ് അത്തരം സമരങ്ങൾക്ക് നേതൃത്വം നൽകുന്ന നേതാവാണ് നിരുത്തരവാദപരമായി പെരുമാറി എന്ന ആക്ഷേപത്തിന് ഇരയായിരിക്കുന്നത്. പ്രതിപക്ഷത്തെ മുതിർന്ന നേതാക്കളോടൊപ്പം ഇദ്ദേഹം പല പരിപാടികളിലും പങ്കെടുത്തിട്ടുമുണ്ട്. കൊവിഡ് പ്രതിരോധ രംഗത്തുള്ള പൊലീസുകാർക്കും. സാധാരണ ജനങ്ങൾക്കും തന്റെ സഹപ്രവർത്തകർക്കും നേതാക്കൾക്കും രോഗം പരത്താനുള്ള ദൗത്യമാണ് ഇത്തരം കാര്യങ്ങളിലൂടെ ഏറ്റെടുക്കുന്നത് ഇതിനെയാണ് തെറ്റായ പ്രവണത എന്ന് ചൂണ്ടിക്കാണിക്കുന്നത്. പ്രതിപക്ഷ നേതാവ് അടക്കമുള്ള മുതിർന്ന നേതാക്കൾക്ക് ഇത്തരം കാര്യങ്ങൾ നിയന്ത്രിക്കാൻ ചുമതലയുണ്ട്. രാഷ്ട്രീയ ഭിന്നതയും അതേസമയം രാഷ്ട്രീയമായ താല്പര്യങ്ങൾ ഒക്കെ ഉണ്ടാവാം.പക്ഷെ രോഗ വ്യാപനത്തിന്റെ തോത് വർദ്ധിപ്പിക്കുന്ന നിലയിൽ അപകടകരമായ ഒന്നായി മാറുകയാണ് ഇത്തരം കാര്യങ്ങൾ എന്നത് ശ്രദ്ധിക്കേണ്ടതുണ്ട്. ഒരു മാനദണ്ഡവും പാലിക്കാതെ നടക്കുന്ന സമരങ്ങൾ ഇത് പ്രതിപക്ഷം മനസിലാക്കണം എന്ന് മാത്രമേ പറയാനുള്ളൂ. നാം കൂടുതൽ ജാഗ്രത പാലിക്കേണ്ട ഘട്ടത്തിൽ ആണ് എന്ന് ആവർത്തിച്ച് ഓർമ്മിപ്പിക്കേണ്ടി വരികയാണ്. എല്ലാവരും നാടിന് വേണ്ടിയാണ് നിലകൊള്ളുന്നത്. നാട്ടുകാർക്ക് വേണ്ടിയാണ് പ്രവർത്തിക്കുന്നത്. അത്തരം പ്രസ്ഥാനങ്ങൾ സംഘടനകളും രോഗവ്യാപനം കൂടാതിരിക്കാൻ കൂടുതൽ ജാഗ്രത കാണിക്കണമെന്നാണ് പൊതുവെ അഭ്യർത്ഥിക്കാനുള്ളത്.

കൊവിഡ് പരിശോധനയ്ക്ക് മുമ്പ് പേര് വിവരങ്ങൾ നൽകുന്ന രജിസ്റ്ററിൽ അഭി എംകെ എന്ന് തെറ്റായി പേര് നൽകിയെന്നാണ് ആരോപണം. കൊവിഡ് ബാധിതനായശേഷവും അഭിജിത്ത് ശരിയായ ഫോൺ നമ്പർ നൽകിയില്ലെന്നും ആരോപണമുണ്ട്. അഭിജിത്തിനെ സഹായിച്ച സഹപ്രവത്തകനെതിരെയും ആവശ്യമെങ്കിൽ കേസെടുക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

കൊവിഡ് പരിശോധനയ്ക്ക് എത്തിയപ്പോൾ അഭിജിത്ത് തെറ്റായ പേരും മേൽവിലാസവുമാണ് നൽകിയത് എന്ന് ആരോപിച്ച് തിരുവനന്തപുരം പോത്തൻകോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വേണുഗോപാലൻ നായരാണ് പരാതി നൽകിയിരുന്നത്. കെഎസ്‌യു സംസ്ഥാന സെക്രട്ടറി ബാഹുൽ കൃഷ്ണയുടെ വിലാസം നൽകിയാണ് അഭിജിത്ത് വിവരങ്ങൾ നൽകിയതെന്ന് കേസിൽ പറയുന്നു. എന്നാൽ പോത്തൻകോട് പഞ്ചായത്ത് പ്രസിഡന്റും ചില മാധ്യമങ്ങളും രാഷ്ട്രീയ താൽപ്പര്യങ്ങളുടെ പേരിൽ തന്നെ ആക്രമിക്കുകയാണെന്നായിരുന്നു അഭിജിത്തിന്റെ വിശദീകരണം

Exit mobile version