സൗജന്യ ഭക്ഷ്യധാന്യ കിറ്റ്; ഈ മാസത്തെ കിറ്റ് വിതരണം ഇന്നുമുതല്‍, കൂടുതല്‍ വിവരങ്ങള്‍ ഇങ്ങനെ

തിരുവനന്തപുരം: ഈ മാസത്തെ സൗജന്യ ഭക്ഷ്യധാന്യ കിറ്റുകളുടെ വിതരണം ഇന്നുമുതല്‍. ഭക്ഷ്യ കിറ്റുകളുടെ വിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി നിര്‍വഹിക്കും.ഏറ്റുമാനൂര്‍ നന്ദാവനം ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങില്‍ ഭക്ഷ്യമന്ത്രി പി തിലോത്തമന്‍ അധ്യക്ഷനാകും.

കോവിഡ് കാലത്തെ പ്രതിസന്ധി പരിഗണിച്ചാണ് സര്‍ക്കാര്‍ സൗജന്യ ഭക്ഷ്യകിറ്റ് വിതരണം ആരംഭിച്ചത്. സംസ്ഥാനത്തെ എണ്‍പത്തിയെട്ട് ലക്ഷം കാര്‍ഡുടമകള്‍ക്ക് നാല് മാസം(ഡിസംബര്‍വരെ) റേഷന്‍ കട വഴിയാകും കിറ്റ് നല്‍കുക. എട്ട് സാധനങ്ങളാണ് കിറ്റിലുണ്ടാവുക.

ഒരു കിലോ പഞ്ചസാര, ആട്ട, ഉപ്പ്, 750 ഗ്രാം കടല, ചെറുപയര്‍, 250 ഗ്രാം സാമ്പാര്‍ പരിപ്പ്, അര ലിറ്റര്‍ വെളിച്ചെണ്ണ, 100 ഗ്രാം മുളക്‌പൊടി എന്നിവയാണ് ഇക്കുറി നല്‍കുന്നത്. എഎവൈ കാര്‍ഡുടമകള്‍ക്ക് വ്യാഴാഴ്ചമുതല്‍ 28 വരെയും 29, 30 തീയതികളില്‍ മുന്‍ഗണനാ വിഭാഗങ്ങളിലുള്ളവര്‍ക്കും കിറ്റ് ലഭിക്കും.

കാര്‍ഡ് അവസാന നമ്പര്‍ — വിതരണ ദിവസം 0 – 24 . 1- 25. 2- 26. 3,4,5- 28. 6,7,8- 29 പിങ്ക് കാര്‍ഡ് 0,1,2, – 30. മഞ്ഞ കാര്‍ഡിലെ ബാക്കിയുള്ള ഗുണഭോക്താക്കള്‍ക്കും 30 ന് നല്‍കും. ഒക്ടോബര്‍ 15നകം വിതരണം പൂര്‍ത്തിയാക്കും.

Exit mobile version