തിരുവനന്തപുരത്ത് 20 പോലീസുകാർക്കു കൂടി കൊവിഡ്

തിരുവനന്തപുരം: തലസ്ഥാനത്ത് കൂടുതൽ പോലീസുകാർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ബുധനാഴ്ച 20 പോലീസുകാർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. തിരുവനന്തപുരം നഗരത്തിലെ 14 പോലീസുകാർക്കും തുമ്പ സ്റ്റേഷനിലെ ആറു പോലീസുകാർക്കുമാണ് ബുധനാഴ്ച രോഗം സ്ഥിരീകരിച്ചത്.

ഇന്ന് ആറുപേർക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചതോടെ തുമ്പ സ്‌റ്റേഷനിലെ രോഗബാധിതരുടെ എണ്ണം 17 ആയി.

തിരുവനന്തപുരത്ത് കൊവിഡ് അതിവേഗം വ്യാപിക്കുകയാണ്. ഇതിൽ ഏറ്റവും ആശങ്ക പോലീസുകാർക്ക് കൊവിഡ് ബാധ കൂടുതലായി ഉണ്ടാകുന്നു എന്നതാണ്.

Exit mobile version