പാലാ പൊന്‍കുന്നം റോഡില്‍ ചരക്ക് ലോറിയും കാറും കൂട്ടിയിടിച്ച് രണ്ട് പേര്‍ മരിച്ചു

കോട്ടയം: പാലായില്‍ ചരക്ക് ലോറിയും കാറും കൂട്ടിയിടിച്ച് രണ്ട് പേര്‍ മരിച്ചു. ഇന്ന് രാവിലെ പൂവരണി പള്ളിക്ക് സമീപമാണ് അപകടം നടന്നത്. കാറില്‍ ഉണ്ടായിരുന്ന രണ്ട് പേരാണ് അപകടത്തില്‍ മരിച്ചത്. കട്ടപ്പന മാരുതി ഷോറൂം ജീവനക്കാരായ വിഷ്ണു, സന്ദീപ് എന്നിവരാണ് മരിച്ചത്.

കട്ടപ്പനയില്‍ നിന്ന് വരികയായിരുന്ന മാരുതിക്കാറും പൊന്‍കുന്നം ഭാഗത്തേക്ക് പോവുകയായിരുന്ന ചരക്ക് ലോറിയും തമ്മില്‍ പൂവരണി പള്ളിക്ക് സമീപത്ത് വെച്ചാണ് കൂട്ടിയിടിച്ചത്. അപകടത്തില്‍ കാറിന്റെ മുന്‍ഭാഗം പൂര്‍ണമായി തകര്‍ന്നു. മരിച്ചവരുടെ മൃതദേഹം പാലാ ജനറല്‍ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.

Exit mobile version