ആശ്വാസവാര്‍ത്ത; കുതിച്ചുയര്‍ന്ന സ്വര്‍ണവില താഴേക്ക്, ഇപ്പോഴത്തെ വില അറിയാം

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു. പവന് 200 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു പവന്‍ സ്വര്‍ണ്ണത്തിന്റെ വില 37,960 രൂപയായി. 4745 രൂപയാണ് ഗ്രാമിന്. 38,160 രൂപയായിരുന്നു ബുധനാഴ്ചത്തെ വില. സ്വര്‍ണ്ണവില താഴുന്നത് ഉപഭോക്താക്കള്‍ക്ക് ഏറെ ആശ്വാസമേകുന്നു.

40000 കടന്ന് കുതിച്ചുയര്‍ന്ന സ്വര്‍ണവില താഴ്ന്നുവരുന്നത് കല്യാണആവശ്യങ്ങള്‍ക്ക് സ്വര്‍ണം വാങ്ങുന്ന സാധാരണക്കാര്‍ക്ക് ആശ്വാസമാവുകയാണ്. ആഗോള വിപണിയിലും സ്വര്‍ണവിലയില്‍ കുറവുണ്ടായി. സ്‌പോട്ട് ഗോള്‍ഡ് വില ഔണ്‍സിന് 1,954.42 നിലവാരത്തിലാണ് വ്യാപാരം നടക്കുന്നത്.

യുഎസ് ഡോളര്‍ കരുത്താര്‍ജിച്ചതാണ് സ്വര്‍ണവിലയെ ബാധിച്ചത്. സാമ്പത്തികതളര്‍ച്ചയില്‍ നിന്ന് കരകയറുന്നതുവരെ കുറച്ചുവര്‍ഷത്തേയ്ക്ക് പലിശ നിരക്ക് പൂജ്യത്തില്‍തന്നെ തുടരാന്‍ യുഎസ് ഫെഡ് റിസര്‍വ്വ് തീരുമാനിച്ചതാണ് വിപണിയില്‍ പ്രതിഫലിച്ചത്.

മൂന്നുദിവസത്തെ വര്‍ധനയ്ക്കുശേഷം ദേശീയ വിപണിയിലും സ്വര്‍ണവിലയില്‍ ഇടിവുണ്ടായി. എംസിഎക്‌സില്‍ 10 ഗ്രാം തനിത്തങ്കത്തിന്റെ വില 0.85ശതമാനം കുറഞ്ഞ് 51,391 രൂപ നിലവാരത്തിലെത്തി.

Exit mobile version