രക്ഷിക്കാൻ ആരുമെത്തിയില്ല; തിരുവനന്തപുരം അഞ്ചുതെങ്ങിൽ വള്ളം മറിഞ്ഞ് മൂന്ന് മത്സ്യത്തൊഴിലാളികൾ മരിച്ചു

തിരുവനന്തപുരം: തിരുവനന്തപുരം അഞ്ചുതെങ്ങിൽ വള്ളം മറിഞ്ഞ് മൂന്ന് മത്സ്യത്തൊഴിലാളികൾ മരിച്ചു. വള്ളം അപകടത്തിൽപ്പെട്ടത് ആരും അറിഞ്ഞിരുന്നില്ല. അഞ്ചുതെങ്ങ് സ്വദേശികളായ അഗസ്റ്റിൻ, അലക്‌സ്, തങ്കച്ചൻ എന്നിവരാണ് മരണത്തിന് കീഴടങ്ങിയത്. രണ്ട് പേർ നീന്തി രക്ഷപ്പെട്ട് കരയിലെത്തിയിരുന്നു. ഇവരിൽ നിന്നാണ് അപകടം നടന്ന വിവരം മറ്റുള്ളവരറിഞ്ഞത്. പിന്നീട് നടത്തിയ തിരച്ചിലിൽ മൂന്ന് പേരുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു.

ബുധനാഴ്ച ഉച്ചയോടെയാണ് അപകടമുണ്ടായത്. മത്സ്യബന്ധനം നടത്തി തിരിച്ചുവരുമ്പോൾ വലിയ തിരമാലയിൽ അകപ്പെട്ട് വള്ളം മറിയുകയായിരുന്നു. എഞ്ചിൻ ഘടിപ്പിച്ച വള്ളമാണ് അപകടത്തിൽപ്പെട്ടത്.

വള്ളത്തിൽ അഞ്ച് തൊഴിലാളികളാണ് ഉണ്ടായിരുന്നത്. ഇതിൽ രണ്ട് പേർ കരയിലേക്ക് നീന്തി രക്ഷപ്പെട്ടു. മത്സ്യത്തൊഴിലാളികളുടെ മൃതദേഹങ്ങൾ ചിറയൻകീഴ് താലൂക്ക് ആശുപത്രിയിൽ.

Exit mobile version