‘വിദ്യ’പകരുന്നതിന് പകരം പീഡനം ; അധ്യാപകനെ വലയിലാക്കി പോലീസ്

കോട്ടപ്പടി ഗവണ്‍മെന്റ് ഹയര്‍സെക്കന്ററി സ്‌കൂളിലെ അധ്യാപകന്‍ കെ രാമചന്ദ്രനാണ് അറസ്റ്റിലായിരിക്കുന്നത്

മലപ്പുറം: വിദ്യാര്‍ത്ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച അധ്യാപകനെ പോലീസ് അറസ്റ്റ് ചെയ്തു. കോട്ടപ്പടി ഗവണ്‍മെന്റ് ഹയര്‍സെക്കന്ററി സ്‌കൂളിലെ അധ്യാപകന്‍ കെ രാമചന്ദ്രനാണ് ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ അറസ്റ്റിലായിരിക്കുന്നത്.

സ്‌കൂളിലെ സ്റ്റോറില്‍ വെച്ച് രണ്ടാഴ്ച മുമ്പ് ഇയാള്‍ വിദ്യാര്‍ത്ഥിനിയെ കടന്നു പിടിക്കാന്‍ ശ്രമിക്കുകയായിരുന്നു. അവിടെ നിന്ന് പേടിച്ച് ഓടിയ പെണ്‍കുട്ടി വീട്ടിലെത്തി രക്ഷിതാക്കളോട് വിവരം പറയുകയായിരുന്നു. തുടര്‍ന്ന് പോലീസില്‍ പരാതിപ്പെട്ടു. വിവരം അറിഞ്ഞ് ഒളിവില്‍ പോയ മലയാളം അധ്യാപകനായ ഇയാള്‍ തിരികെ വീട്ടിലെത്തിയപ്പോഴാണ് അറസ്റ്റ് ചെയ്തത്.

Exit mobile version