“ലൈഫ് മിഷനെതിരെ ദുഷ്ട ശക്തികള്‍ ഗൂഢാലോചന നടത്തി,ഒരു കുതന്ത്രവും ചെലവാകില്ല”:വീടുകളുടെ താക്കോല്‍ ദാനം നിര്‍വഹിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: ലൈഫ് മിഷനെതിരെ ദുഷ്ടശക്തികള്‍ ഗൂഢാലോചന നടത്തിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇതുപോലെ വിജയകരമായ പദ്ധതി നാട്ടിലുണ്ടാക്കുന്ന പ്രതികരണം തച്ചുതകര്‍ക്കാന്‍ ശ്രമുണ്ടായി എന്നും മുഖ്യമന്ത്രി പറഞ്ഞു. ലൈഫ് മിഷനുവേണ്ടി എന്‍ജിഒ യൂണിയന്‍ നിര്‍മിച്ച വീടുകളുടെ താക്കോല്‍ദാനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

കുറച്ചുനാളായി അവിശുദ്ധകൂട്ടുകെട്ടുകളും ഉറഞ്ഞുതുളളലുകളും കണ്ടു. ഒന്നിനും ജനമനസുകളെ ഉലയ്ക്കാനായിട്ടില്ല. ഒരു കുതന്ത്രവും ചെലവാകില്ല എന്ന സാക്ഷ്യപത്രത്തിന്റേതായ ദിനങ്ങളാണിത്. കൈ പിടിച്ചുയര്‍ത്താനും താങ്ങി നിര്‍ത്താനും സംരക്ഷിച്ച് ഒപ്പം നില്‍ക്കാനും ഇവിടെ ഒരു സര്‍ക്കാരുണ്ടെന്ന ബോധ്യം ജനങ്ങള്‍ക്കുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

സ്ഥലം നല്‍കുകയും നിര്‍മിച്ച വീടുകള്‍ ലൈഫ് മിഷന് ചേരുന്നതാണോ എന്ന് പരിശോധിച്ച് ഗുണഭോക്താക്കള്‍ക്ക് കൈമാറുകയുമാണ് സര്‍ക്കാര്‍ ചെയ്യുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

Exit mobile version