ഇതാണ് കേരള സ്റ്റോറി: ലൈഫ് മിഷന്‍ പദ്ധതിയിലൂടെ ഭവനരഹിതരായ 20,073 പേര്‍ക്ക് പുതിയ വീടുകള്‍ കൈമാറി; മുഖ്യമന്ത്രി

തിരുവനന്തപുരം: ലൈഫ് മിഷന്‍ പദ്ധതി പ്രകാരം നിര്‍മിച്ച വീടുകളുടെ താക്കോല്‍ കൈമാറി മുഖ്യമന്ത്രി പിണറായി വിജയന്‍. വീടുകളുടെ ചിത്രങ്ങള്‍ സഹിതം പങ്കുവച്ച് ഇതാണ് കേരള സ്റ്റോറിയെന്ന് പിണറായി വിജയന്‍ പറഞ്ഞു.

ഭവനരഹിതമായ അവസ്ഥയെ ഇല്ലാതാക്കാനുള്ള വലിയ ചുവടുവയ്പാണ് ലൈഫ് മിഷന്‍ പദ്ധതിയിലൂടെ സര്‍ക്കാര്‍ നടത്തിയിരിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

”എല്‍ഡിഎഫ് സര്‍ക്കാരിന്റെ ലൈഫ്മിഷന്‍ പദ്ധതിക്ക് കീഴില്‍ ഭവനരഹിതമായ അവസ്ഥയെ ഇല്ലാതാക്കുന്നതില്‍ കേരളം വലിയ മുന്നേറ്റമാണ് നടത്തുന്നത്. ഇന്ന് 20,073 പുതിയ വീടുകള്‍ കൈമാറുകയും 41,439 കുടുംബങ്ങളുമായി കരാറില്‍ ഏര്‍പ്പെടുകയും ചെയ്തു. ഇതുവരെ 3,42,156 കുടുംബങ്ങള്‍ക്ക് പ്രയോജനം ലഭിച്ചു. ഇതാണ് യഥാര്‍ത്ഥ കേരള സ്റ്റോറി!”- മുഖ്യമന്ത്രി ട്വിറ്ററില്‍ കുറിച്ചു.

ലൈഫ് മിഷന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മിച്ച 20,073 വീടുകളാണ് സര്‍ക്കാര്‍ നാടിന് സമര്‍പ്പിച്ചത്. രണ്ടുവര്‍ഷം പൂര്‍ത്തിയാക്കുന്ന എല്‍ഡിഎഫ് സര്‍ക്കാരിന്റെ നൂറ് ദിന കര്‍മ്മ പരിപാടിയുടെ ഭാഗമായാണ് വീടുകള്‍ പൂര്‍ത്തിയാക്കിയത്. ലൈഫ് 2020 പട്ടികയില്‍ ഉള്‍പ്പെട്ട 41,439 ഗുണഭോക്താക്കളുമായുള്ള കരാര്‍ ഒപ്പുവെച്ചതായും മുഖ്യമന്ത്രി പറഞ്ഞു.

Exit mobile version