യതീഷ് ചന്ദ്രയെ കയറൂരി വിട്ടിരിക്കുന്നു, വലിയ ശല്യമായി മാറി; വിമര്‍ശിച്ച് കെ മുളീധരന്‍

കണ്ണൂര്‍: കണ്ണൂര്‍ സിറ്റി പോലീസ് കമ്മീഷണര്‍ യതീഷ് ചന്ദ്രയ്‌ക്കെതിരെ ഗുരുതര വിമര്‍ശനവുമായി വടകര എംപി കെ മുരളീധരന്‍. മുഖ്യമന്ത്രി പിണറായി വിജയന്‍ കണ്ണൂര്‍ ജില്ലാ പോലീസ് മേധാവി യതീഷ് ചന്ദ്രയെ കയറൂരി വിട്ടിരിക്കുകയാണെന്ന് മുരളീധരന്‍ എംപി വിമര്‍ശിക്കുന്നു.

കണ്ണൂര്‍ ജില്ലയില്‍ സിപിഎമ്മുകാരേക്കാള്‍ വലിയ ശല്യമായി യതീഷ് ചന്ദ്ര മാറിയെന്നും കെ മുരളീധരന്‍ തുറന്നടിച്ചു. ഇതിനു പുറമെ, വെഞ്ഞാറമൂട്ടിലെ ഇരട്ടകൊലപാതകങ്ങളും കണ്ണൂര്‍ പൊന്നിയത്തെ ബോംബ് സ്‌ഫോടനവും മയക്കുമരുന്ന് വിഷയവും സിബിഐ അന്വേഷിക്കണമെന്നും മുരളീധരന്‍ ആവശ്യപ്പെടുന്നു.

Exit mobile version