കണ്ണൂരിലെ ആദിവാസി യുവതി ശോഭയുടെ മരണം; ഓട്ടോ ഡ്രൈവര്‍ ബിബിന്‍ അറസ്റ്റില്‍, മരണത്തില്‍ പങ്കുണ്ടെന്ന് പോലീസ്

കേളകം: ആദിവാസി യുവതിയുടെ മരണത്തില്‍ ഓട്ടോ ഡ്രൈവര്‍ അറസ്റ്റില്‍. കേളം മന്ദം ചേരി സ്വദേശിനിയായ ശോഭയുടെ തൂങ്ങി മരണത്തിലാണ് കേളകം പെരുവ സ്വദേശി ബിബിനെ പോലീസ് അറസ്റ്റ് ചെയ്തത്. ഇന്നലെ വൈകീട്ടോടെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.

ഓഗസ്റ്റ് 28 ന് ആയിരുന്നു താഴെ മന്ദംചേരി സ്വദേശിനിയായ ശോഭയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലും തൂങ്ങി മരിച്ചതാണെന്ന് തന്നെയാണ് പറഞ്ഞിട്ടുള്ളതെങ്കിലും മരണത്തില്‍ ബിബിനിന് പങ്കുണ്ടെന്ന് പോലീസ് വ്യക്തമാക്കി. പിന്നാലെയാണ് ബിബിനെ പോലീസ് അറസ്റ്റ് ചെയ്തത്.

ബിബിനും ശോഭയും തമ്മില്‍ ഫേസ്ബുക്കിലൂടെയാണ് പരിചയപ്പെടുന്നത്. സൗഹൃദത്തിലായതോടെ ശോഭയുടെ സ്വര്‍ണാഭരണങ്ങള്‍ പണയം വെക്കാനായി ബിബിന്‍ വാങ്ങിച്ചു. തുടര്‍ന്ന് നടന്ന പ്രശ്നമാണ് തൂങ്ങി മരണത്തിലേക്ക് നയിച്ചതെന്നാണ് പോലീസിന്റെ നിഗമനം. പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും.

Exit mobile version