കോവിഡ് ബാധിച്ച് ചികിത്സയിലിരിക്കെ തലയടിച്ച് വീണു, വീട്ടമ്മയ്ക്ക് ക്വാറന്റീന്‍ സെന്ററില്‍ ദാരുണാന്ത്യം

കൊച്ചി: കോവിഡ് ബാധിച്ച് ചികിത്സയില്‍ കഴിയവെ വീണ് തലയ്ക്ക് പരിക്കേറ്റ വീട്ടമ്മ മരിച്ചു. പള്ളുരുത്തി തങ്ങള്‍ നഗറില്‍ ഷംല ആണ് മരിച്ചത്. നാല്‍പ്പത്തിയൊമ്പത് വയസ്സായിരുന്നു. ഷംലയുടെ മൃതദേഹം എറണാകുളം ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി.

കോവിഡ് ലക്ഷണങ്ങളെ തുടര്‍ന്ന് ഇവര്‍ നിരീക്ഷണത്തിലായിരുന്നു. അതിനിടെയാണ് പരിശോധനാഫലം പോസിറ്റീവാണെന്ന് അറിഞ്ഞത്. തുടര്‍ന്ന് നുവാല്‍സ് ക്വാറന്റീന്‍ സെന്ററില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു ഇവര്‍. ഇവിടെ വെച്ചാണ് അപകടം സംഭവിച്ചത്.

ഷംലയുടെ മൃതദേഹം എറണാകുളം ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റുമോര്‍ട്ടം, കോവിഡ് പരിശോധന എന്നിവയ്ക്ക് ശേഷമായിരിക്കും മൃതദേഹം സംസ്‌കരിക്കുക. ഷംലയുടെ വീട്ടിലെ മറ്റ് കുടുംബാംഗങ്ങളും കോവിഡ് ബാധിച്ച് നുവാല്‍സില്‍ ചികിത്സയിലാണ്.

Exit mobile version