തിരുവനന്തപുരത്ത് രണ്ട് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ വെട്ടേറ്റ് മരിച്ചു

തിരുവനന്തപുരം: തിരുവനന്തപുരം വെഞ്ഞാറമൂട് തേമ്പാംമൂട് രണ്ട് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ വെട്ടേറ്റ് മരിച്ചു. മിതിലാജ് (30), ഹഖ് മുഹമ്മദ് (24) എന്നിവരാണ് മരിച്ചത്. സംഭവത്തിന് പിന്നില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരാണെന്ന് പോലിസ് പറഞ്ഞു.

ഇന്നലെ അര്‍ധരാത്രിയിലാണ് സംഭവം. ബൈക്കില്‍ പോയ ഇരുവരെയും തടഞ്ഞുനിര്‍ത്തി വെട്ടുകയായിരുന്നുവെന്നും പോലീസ് പറയുന്നു. മിതിലാജ് ഡി.വൈ.എഫ്.ഐ. തേവലക്കാട് യൂണിറ്റ് സെക്രട്ടറിയും, ഹഖ് മുഹമ്മദ് സി.പി.എം. കലിങ്ങിന്മുഖം ബ്രാഞ്ച് അംഗവുമാണ്.

വന്‍ പോലീസ് സംഘം സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നു. കൊല്ലപ്പെട്ടവരുടെ മൃതദേഹം പോലീസ് ഗോകുലം മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയിട്ടുണ്ട്. നാടിനെയൊന്നടങ്കം നടുക്കിയിരിക്കുകയാണ് സംഭവം.

Exit mobile version