സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം; മരിച്ചത് ആലപ്പുഴ സ്വദേശി

ആലപ്പുഴ: സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം. ആലപ്പുഴ പുന്നപ്ര തെക്ക് സ്വദേശി അഷ്‌റഫ് ആണ് മരിച്ചത്. 65 വയസായിരുന്നു. വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കവേയാണ് മരണം. വൃക്ക സംബന്ധമായ രോഗത്തിന് ചികിത്സയിലായിരുന്ന ഇയാള്‍ക്ക് വെള്ളിയാഴ്ചയാണ് കൊവിഡ് സ്ഥിരീകരിച്ചത്.

അതേസമയം കഴിഞ്ഞ ശനിയാഴ്ച മരിച്ച ആലപ്പുഴ കൃഷ്ണപുരം സ്വദേശി മോഹന് കൊവിഡ് സ്ഥിരീകരിച്ചു. മരണശേഷം നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. നെഞ്ചുവേദനയും ശ്വാസതടസ്സവും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഇയാളെ കായംകളും താലൂക്ക് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം സംസ്ഥാനത്ത് പതിനൊന്ന് പേരാണ് കൊവിഡ് മൂലം മരിച്ചത്.

Exit mobile version