കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്ന് കെഎസ്ആര്‍ടിസി ബസ് സര്‍വ്വീസ് ആരംഭിച്ചു

വിമാനത്താവളത്തില്‍ നിന്നു കണ്ണൂര്‍, തലശ്ശേരി ഭാഗങ്ങളിലേക്കാണ് കെഎസ്ആര്‍ടിസി സര്‍വ്വീസ് നടത്തുന്നത്.

മട്ടന്നൂര്‍: കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്ന് കെഎസ്ആര്‍ടിസി ബസ് സര്‍വ്വീസ് ആരംഭിച്ചു. ആദ്യ സര്‍വ്വീസിന്റെ ഫ്‌ലാഗ് ഓഫ് വിമാനത്താവളത്തിലെ പാസഞ്ചര്‍ ടെര്‍മിനല്‍ ബില്‍ഡിംഗിനു മുന്നില്‍ കിയാല്‍ എംഡി വി തുളസീദാസ് നിര്‍വഹിച്ചു. വിമാനത്താവളത്തില്‍ നിന്നു കണ്ണൂര്‍, തലശ്ശേരി ഭാഗങ്ങളിലേക്കാണ് കെഎസ്ആര്‍ടിസി സര്‍വ്വീസ് നടത്തുന്നത്.

രാവിലെ 8.30 നു കണ്ണൂരില്‍ നിന്നു വിമാനത്താവളത്തിലേക്കും വൈകുന്നേരം 5.30നു വിമാനത്താവളത്തില്‍ നിന്നു കണ്ണൂരിലേക്കുമാണ് ബസ് സര്‍വ്വീസ് നടത്തുന്നത്. തലശ്ശേരിയിലേക്കും ബസ് സര്‍വ്വീസ് നടത്തുന്നുണ്ട്. ആദ്യഘട്ടത്തില്‍ ഒരു ബസാണ് വിമാനത്താവളത്തിലേക്ക് സര്‍വ്വീസ് നടത്തുക.

മട്ടന്നൂര്‍ ബസ് സ്റ്റാന്‍ഡ് വഴിയാണ് ബസ് സര്‍വ്വീസ് നടത്തുന്നത്. ഫ്‌ലാഗ് ഓഫിനു ശേഷം ജനപ്രതിനിധികള്‍ അടക്കമുള്ളവരുമായി ബസ് യാത്ര നടത്തി.

Exit mobile version