വിടി ബൽറാമിന്റെ കൊവിഡ് പരിശോധനാ ഫലം നെഗറ്റീവ്

പാലക്കാട്: തൃത്താലയിലെ എംഎൽഎ വിടി ബൽറാമിന്റെ കൊവിഡ് പരിശോധനാഫലം നെഗറ്റീവ്. കൂടാതെ എംഎൽഎ ഓഫീസിലെ ജീവനക്കാരുടെയും തൃത്താല പോലീസ് സ്‌റ്റേഷനിലെ ആറ് ഉദ്യോഗസ്ഥരുടെയും ഫലം നെഗറ്റീവാണ്.

തൃത്താല സ്‌റ്റേഷനിലെ പോലീസുകാരന് രോഗം സ്ഥിരീകരിച്ചതിനെ തുടർന്നാണ് വിടി ബൽറാം എംഎൽഎ നിരീക്ഷണത്തിൽ പോയത്. ഇയാളുടെ സമ്പർക്ക പട്ടികയിൽ വന്നതാണ് കാരണം. ഓഗസ്റ്റ് ആറിന് പരുതൂർ പഞ്ചായത്തിലെ ഭിന്നശേഷിക്കാരായ ചില വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്യുന്നതുമായി ബന്ധപ്പെട്ട ചടങ്ങിലാണ് പോലീസുകാരനുമായി സമ്പർക്കമുണ്ടായത്.

എംഎൽഎയുടെ സഹപ്രവർത്തകരായ യാസീൻ, ഷെരീഫ് എന്നിവരും ക്വാറന്റൈനിൽ പോയിരുന്നു. ഓഗസ്റ്റ് 12ന് സ്രവം എടുത്ത പോലീസുകാരന് രണ്ട് ദിവസം കഴിഞ്ഞാണ് രോഗം സ്ഥിരീകരിച്ചത്. ആഗസ്റ്റ് മൂന്ന് മുതൽ ഇദ്ദേഹവുമായി സമ്പർക്കത്തിലുണ്ടായിരുന്ന എല്ലാവരെ പ്രാഥമിക സമ്പർക്ക പട്ടികയിൽ ഉൾപ്പെടുത്തുകയായിരുന്നു.

Exit mobile version