ക്വാറികൾക്ക് 200 മീറ്റർ ദൂരപരിധി വേണമെന്ന് ഹരിത ട്രൈബ്യൂണൽ; നിലവിലെ 50 മീറ്റർ തന്നെ മതിയെന്ന് ഹൈക്കോടതി; ഉത്തരവിന് സ്റ്റേ

high-court_

കൊച്ചി: സംസ്ഥാനത്തെ ക്വാറികൾക്ക് ജനവാസകേന്ദ്രങ്ങളിൽ നിന്നും 200 മീറ്റർ ദൂരപരിധി വേണമെന്നുള്ള ഹരിത ട്രൈബ്യൂണൽ ഉത്തരവ് ഹൈക്കോടതി സ്‌റ്റേ ചെയ്തു. 50 മീറ്റർ മാത്രം മതിയെന്നായിരുന്നു സർക്കാർ നിലപാട്. പാലക്കാട് ജില്ലയിലെ ഒരു പരാതി പരിഗണിച്ചുകൊണ്ടായിരുന്നു സംസ്ഥാനത്തെ ക്വാറികൾക്ക് 200 മീറ്റർ ദൂരപരിധി നിശ്ചയിച്ചുകൊണ്ട് ഹരിത ട്രൈബ്യൂണൽ ഉത്തരവിട്ടത്. ഇത് അത് ചോദ്യം ചെയ്ത് പാറമട ഉടമകളാണ് ഹൈക്കോടതിയെ സമീപിച്ചത്.

പരിസ്ഥിതി വകുപ്പിനെ മാത്രം കേട്ടുകൊണ്ടാണ് ഹരിത ട്രൈബ്യൂണൽ തീരുമാനമെടുത്തത് എന്നായിരുന്നു പാറമട ഉടമകളുടെ ആരോപണം. എല്ലാ കക്ഷികളേയും കേൾക്കാതെയാണ് ഹരിത ട്രൈബ്യൂണൽ ഉത്തരവിലേക്ക് പോയതെന്നാണ് പ്രഥമദൃഷ്ട്യാ ബോധപ്പെട്ടതിനെ തുടർന്നാണ് ഹൈക്കോടതി സിംഗിൾ ബഞ്ച് സ്റ്റേ അനുവദിച്ചിരിക്കുന്നത്.

50 മീറ്ററാണ് സംസ്ഥാനത്തെ പാറമടകൾക്ക് സർക്കാർ നിശ്ചയിച്ചിരുന്ന ദൂരപരിധി. നിലവിൽ 50 മീറ്റർ ദൂരപരിധിയിലാണ് സംസ്ഥാനത്തെ പാറമടകൾ പ്രവർത്തിക്കുന്നത്. ഇത് 200 മീറ്ററിലേക്ക് മാറിയാൽ സംസ്ഥാനത്തെ 95 ശതമാനം പാറമടകളും പൂട്ടിപ്പോകേണ്ട അവസ്ഥയിലുമായിരുന്നു. ഹൈക്കോടതി ഉത്തരവോടെ നിലവിലുണ്ടായ രീതിയിൽ തന്നെ പാറമടകൾക്ക് പ്രവർത്തിക്കാൻ സാധിക്കും.

Exit mobile version