പുതിയ ബൈക്കുമായി രജിസ്‌ട്രേഷന് വീട്ടിൽ നിന്നിറങ്ങി; പാലത്തിൽ ബൈക്ക് നിർത്തി ആറ്റിലേക്ക് എടുത്തുചാടി യുവാവ്; തെരച്ചിൽ പുരോഗമിക്കുന്നു

പത്തനംതിട്ട: പുതിയ ബൈക്കിന്റെ രജിസ്‌ട്രേഷൻ ആവശ്യങ്ങൾക്കായി വീട്ടിൽ നിന്നിറങ്ങിയ യുവാവ് പാലത്തിന്റെ മകളിൽ നിന്നും ആറ്റിലേക്ക് ചാടി. അച്ചൻകോവിലാറ്റിലേക്കാണ് തണ്ണിത്തോട് മുരളി സദനം ശബരിനാഥ് (26) പാലത്തിൽ നിന്നും എടുത്തുചാടിയത്.

ഇന്ന് രാവിലെ 9.10നാണ് സംഭവം. വീട്ടിൽ നിന്ന് പുതിയ ബൈക്കിന്റെ റജിസ്‌ട്രേഷനുമായി ബന്ധപ്പെട്ട രേഖകളുമായി ഇറങ്ങിയതാണ്. പാലത്തിൽ ബൈക്ക് നിർത്തി ആറ്റിലേക്കു ചാടുന്നത് കണ്ട ആളുകൾ പോലീസിൽ വിവരമറിയിക്കുകയായിരുന്നു.

സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസും അഗ്‌നിരക്ഷാ സേനയും തിരച്ചിൽ നടത്തിയെങ്കിലും ആളെ കണ്ടെത്താനായില്ല. പിന്നീട് വലഞ്ചുഴിയിൽ നിന്ന് ഒരു ബാഗ് നാട്ടുകാർ കണ്ടെത്തി പോലീസിൽ ഏൽപ്പിച്ചിട്ടുണ്ട്. തിരച്ചിൽ തുടരുകയാണ്.

Exit mobile version